Episodit
-
കോഴിക്കോട് ജീല്ലയിലെ അമ്പലക്കുലങ്ങരയിൽ വെച്ചാണ് മുനിയപ്പനെ പരിചയപ്പെടുന്നത്. നാട് തമിഴ് നാട്ടിലെ സേലം. നാട്ടിലെ മൊബൈൽ സർവീസ് ബിസിനസ് കൊവിഡ് കാലത്ത് തകർന്നപ്പോൾ ജീവിതം പച്ച പിടിപ്പിക്കാനായി കളർ കോഴികളുമായി അതിർത്തി കടന്ന് കേരളത്തിലെത്തിയ ആൾ. പ്രവാസി. റോഡരികിലായി വെറുമൊരു കൗതുകത്തിന് വണ്ടി നിർത്തി അടുത്ത് ചെന്നപ്പോൾ മുനിയപ്പൻ തനിക്കറിയാവുന്ന മലയാളവും തമിഴും കലർത്തി ജീവിതം പറഞ്ഞു തുടങ്ങി. റോഡരികിലെ വാഹനങ്ങളുടെ ഇരമ്പങ്ങൾക്കൊപ്പം മുനിയപ്പന്റെ സ്വരം താണും ഉയർന്നും നിന്നു. കേൾക്കാം, കളർ കോഴികൾകൊപ്പം ഒരു മുനിയപ്പൻ | HOMOSAPIENS EP 12
-
ഒരു സിനിമ സിനിമയാവുന്നത് അതിലെ കഥാപാത്രങ്ങളും അവരുടെ സംഭാഷണങ്ങളും നമ്മെ ആവേശം കൊള്ളിക്കുമ്പോഴോ സ്പര്‍ശിക്കുമ്പോഴോ ആണ്. ഇതിനൊപ്പം ആ സിനിമ നമ്മെ കൂട്ടിക്കൊണ്ടുപോവുന്ന കാഴ്ചകളും ഏറെ പ്രധാനം തന്നെ. സിനിമയിലെ ആർട്ട് വര്‍ക്കുകള്‍ക്ക് ഇവിടെയാണ് സ്ഥാനം. സംവിധായകനും എഴുത്തുകാരനും മനസില്‍ കാണുന്ന കഥയ്ക്ക് തത്തുല്യമായ രീതിയില്‍ സിനിമയിലെ രംഗങ്ങളും മറ്റും അണിയിച്ചൊരിക്കുന്ന ആർട്ട് വര്‍ക്കുകാരെ സിനിമയുടെ മുഖ്യ ആകര്‍ഷകരെന്നോ സിനിമയുടെ പരസ്യക്കാരെന്നോ തന്നെ വിളിക്കാം. ഞൊടിയിട കൊണ്ട് സീനുകളില്‍ നിന്ന് സീനുകളിലേക്ക് മാറുമ്പോള്‍ മാറി വരുന്ന ലൊക്കേഷനുകളെ ആർട്ട് വര്‍ക്കുകള്‍ കൊണ്ട് കഥയ്ക്ക് അനുയോജ്യമായ രീതിയില്‍ സന്നിവേഷിപ്പിക്കാന്‍ കഴിയുന്നതാണ് ആർട്ട് വര്‍ക്കുകളുടെ പ്രത്യേകത. എറണാകുളത്തെ കളമശേരി എച്ച് എം ടിയിലുള്ള ഒരു കെട്ടിടത്തില്‍ തമ്പടിച്ച് ഓരോ ആർട്ട് വർക്കുകളും ശിൽപങ്ങളും നിർമിച്ചുകൊണ്ടിരിക്കുന്നത് കഴിഞ്ഞ കുറച്ച് ദിവസമായി ശ്രദ്ധിച്ചിരുന്നു. എന്താണ് സംഭവമെന്ന് അറിയാനായി ചെന്നപ്പോഴാണ് അവിടെ വെച്ച് ആർട്ട് വര്‍ക്ക് ചെയ്യുന്നവരിലൊരാളായ കൈലാസിനെ പരിചയപ്പെടുന്നത്. മുമ്പ് സ്വതന്ത്ര്യമായും നിരവധി സിനിമകള്‍ക്ക് വേണ്ട് ആർട്ട് ചെയ്തിട്ടുണ്ട് തൃപ്പൂണിത്തുറക്കാരനായ കൈലാസ്. ആദ്യമായി ആർട്ട് വര്‍ക്കുമായി സിനിമയിലെത്തിയത് ആകാശദൂത് എന്ന സിബി മലയില്‍ ചിത്രത്തിലൂടെയും. ഓര്‍മകളുടെ ഭാണ്ഡമഴിച്ച് ആർട്ട് വര്‍ക്കുകളുടെ ലോകത്തെക്കുറിച്ചും സിനിമകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചും പതിയെ കൈലാസ് പറഞ്ഞു തുടങ്ങി. പശ്ചാത്തലത്തില്‍ തീര്‍പ്പിനു വേണ്ടി ചെയ്ത ജീവന്‍ തുടിക്കുന്ന ശില്‍പങ്ങളിലൊന്ന് സാക്ഷിയുമായി. കേൾക്കാം, HOMOSAPIENS EP 11: ജീവൻ തുടിക്കുന്ന കൈലാസിന്റെ ചലച്ചിത്ര ആർട്ട് വർക്കുകൾ
-
Puuttuva jakso?
-
സമയം വൈകുന്നേരം. നഗരത്തിരക്കിനൊപ്പം വാഹനങ്ങളുടെ നിർത്താതെയുള്ള ഹോണടിയും ശബ്ദവും കേൾക്കാം. മഹേഷിന്റെ ടയറുകടയുടെ ഒരു ദിവസം പൂർണമാവാനൊരുങ്ങുകയാണ്. മിഷ്യനുകളും ബാക്കിയായ ടയറുകളുമല്ലാം കടയുടെ അകത്തേക്ക് എടുത്തുവെക്കാനുള്ള പുറപ്പാടിലാണ് അയാൾ. കണ്ണൂർ ജില്ലയിലെ തലശേരിക്കടുത്തുള്ള കടവത്തൂരിലെ ടൗണിൽ എത്രയോ വർഷങ്ങളായി പ്രത്യേകിച്ചൊരു ബോർഡ് പോലുമില്ലെങ്കിലും നാട്ടുകാർക്ക് ഏറെ സുപരിചിതമാണ് മഹേഷിന്റെ ടയറുകട. പഞ്ചറൊട്ടിക്കലായാലും ടയറുമായി, വാഹനങ്ങളുമായി ബന്ധപ്പെട്ട എന്ത് കാര്യമായാലും ആദ്യം വിളിക്കുകയും ബന്ധപ്പെടുകയും ചെയ്യുക മഹേഷിനെയാണ്. മഹേഷ് അതോടെ തന്റേതായ നൈപുണ്യത്തോടെ വിശേഷങ്ങൾ പറഞ്ഞും കഥകൾ ചൊരിഞ്ഞും തന്റെ ജോലിയിലേക്ക് കടക്കും. അന്നും അതേപോലെ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായുള്ള ജീവിതം ടയറുകടയുടെ പശ്ചാത്തലത്തിൽ നിന്ന് മഹേഷ് പറഞ്ഞു തുടങ്ങി. കേൾക്കാം, HOMOSAPIENS EP 9: കഥകൾ ചൊരിഞ്ഞ് മഹേഷിന്റെ ടയറ് പീടിക
-
തൃശൂരിലുള്ള മുനിസിപ്പൽ സ്റ്റേഡിയത്തിന്റെ മുന്നിൽ വെച്ചാണ് പ്രേമനെ പരിചയപ്പെടുന്നത്. അതും ഇത് പോലൊരു ഉഷ്ണിച്ച ദിനം. മുനിസിപ്പൽ സ്റ്റേഡിയത്തിനു മുന്നിലെ ഇളനീർ കൊണ്ട് തീർത്ത തെരുവുകച്ചവടപ്പന്തലിൽ പ്രേമൻ ഞങ്ങളെ നോക്കി പുഞ്ചിരിച്ചു. ആ പുഞ്ചിരിയിൽ പാതിദാഹം മാറിയ ഞങ്ങൾ അപ്പോൾ തന്നെ മുഴുപ്പുള്ള ഇളനീരുകളിലൊന്നിൽ കണ്ണ് നട്ട് ഓർഡറും കൊടുത്തു. വർഷങ്ങളുടെ അനുഭവസമ്പത്തുള്ള ആ പ്രത്യേകതരം കത്തിച്ചലനങ്ങളോടെ അദ്ദേഹം ഇളനീർ നിമിഷനേരം കൊണ്ട് വെട്ടിത്തുറന്ന് ഞങ്ങൾക്കു മുന്നിലേക്ക് നീക്കി. കഴിഞ്ഞ മൂന്ന് വർഷമായി പ്രേമൻ ഇവിടെ മുൻസിപ്പൽ സ്റ്റേഡിയത്തിനു മുന്നിലുണ്ട് ഇളനീരുമായി. ഇതിനു മുമ്പ് 30 കൊല്ലമായി അന്ധേരിയിലായിരുന്നു. മുംബൈയിലെ കലാപമടക്കം കണ്ട മൂന്ന് പതിറ്റാണ്ടുകൾ. ഇളനീരിനൊപ്പം പ്രേമൻ ജീവിതവും പറഞ്ഞു തുടങ്ങി. കേൾക്കാം, HOMOSAPIENS EP 8: ദാഹമകറ്റി ഇളനീരുമായി പ്രേമൻ
-
വർഷങ്ങളായി മലയാളികളുടെ വിശിഷ്യാ ടെലിവിഷൻ പ്രേമികളുടെ ഇഷ്ടനടനാണ് യവനിക ഗോപാലകൃഷ്ണൻ. ഒരു കാലത്തെ ഹിറ്റ് മെഗാസീരിയലായ സ്ത്രീയിലെ ചന്ദ്രേട്ടനായി അദ്ദേഹം പ്രേക്ഷകഹൃദയം കീഴടക്കിയ കാലഘട്ടമുണ്ടായിരുന്നു. നാടകരംഗത്ത് നിന്നാണ് യവനിക ഗോപാലകൃഷ്ണൻ സിനിമയിലെത്തിയത്. ആലുവ യവനിക എന്ന പ്രൊഫൽനൽ നാടകസമിതി 1984 ൽ തുടങ്ങിയതിനു ശേഷമാണ് അദ്ദേഹം അഭിനയരംഗത്തേക്കെത്തിയത്. പേരിനൊപ്പം സമിതിയുടെ പേര് കൂടി പതിയെ ചേർക്കപ്പെട്ടതോടെ ഗോപാലകൃഷ്ണനൊപ്പം യവനികയും കൂടെ കൂടി. യവനിക ഗോപാലകൃഷ്ണനെ കാണുമ്പോൾ ഏഷ്യാനെറ്റിലെ ആദ്യത്തെ മെഗാസീരിയലായ സ്ത്രീ എന്ന സീരിയലിലെ ചന്ദ്രേട്ടനെയാണ് മനസിൽ ഓർമ വന്നത്. എറണാകുളം പാലാരിവട്ടത്തുവെച്ച് അദ്ദേഹത്തെ കണ്ടപ്പോൾ മനസിലെ ചോദ്യങ്ങൾക്കെല്ലാം സരസമായ മറുപടികളിലൂടെ അദ്ദേഹം ജീവിതം പറയാൻ തുടങ്ങി. കേൾക്കാം, HOMOSAPIENS EP: 7 കൂടെ കൂടിയ യവനിക, ഒപ്പം മലയാളത്തിലെ ആദ്യമെഗാസീരിയലിലെ ചന്ദ്രേട്ടനും
-
കളമശേരി എച്ച് എം ടിയിലെ ചായക്കടയുടെ ഓരങ്ങളിലിരുന്ന് പഴയ കൊച്ചിയുടേയും പുതിയ കൊച്ചിയുടെയും കഥകൾ പറയാൻ ഏറെ ആവേശമാണ് സരോജയ്ക്ക്. കേൾക്കാം, HOMOSAPIENS EP: 6- ചായയ്ക്കൊപ്പം, മാറിയ കൊച്ചിയുടെ കഥ പറയുന്ന സരോജ
-
സർക്കസ് കഥകളുടെ സ്വന്തം എഴുത്തുകാരനാണ് ശ്രീധരൻ ചമ്പാട്. തമ്പ് പറഞ്ഞ കഥയും കോമാളിയും ഹിസ്റ്ററി ഓഫ് ഇന്ത്യൻ സർക്കസുമല്ലാം അദ്ദേഹം എഴുതിയതും ഏറെ പ്രശസ്തവുമായ പുസ്തകങ്ങൾ. റിങില്‍ അനേകായിരങ്ങളെ രസിപ്പിക്കുന്ന സര്‍ക്കസ്സ് കലാകാരന്‍മാരുടെ കാണികള്‍ കാണാത്ത കണ്ണീരില്‍ കുതിര്‍ന്ന ജീവിതം വരച്ചു കാണിച്ച എഴുത്തുകളാണ് അദ്ദേഹത്തിന്റെ മിക്ക എഴുത്തുകളും. ഒരു സര്‍ക്കസ്സ് കലാകാരനായി ജീവിക്കുമ്പോഴും അനേകം വേഷങ്ങള്‍ കെട്ടിയാടേണ്ടി വന്നതിന്റെ അനുഭവ വെളിച്ചം അദ്ദേഹത്തിന്റെ തമ്പ് പറഞ്ഞ ജീവിതം എന്ന ഗ്രന്ഥത്തിലൂടെ പകര്‍ന്നു നല്‍കുന്നുണ്ട്. 1978ൽ പുറത്തിറങ്ങിയ ദേശീയ പുരസ്‌കാരം നേടിയ ജി അരവിന്ദന്റെ തമ്പ് മുതൽ സിനിമയുടെ വെള്ളിവെളിച്ചത്തിൽ ഈ ചമ്പാടുകാരനുണ്ട്. തമ്പിന്റെ കഥയെഴുതിയാണ് ശ്രീധരൻ ചമ്പാട് മലയാള സിനിമയുടെ ഭാഗമായത്. അദ്ദേഹത്തിന്റെ സർക്കസ് കഥകളാണ് അരവിന്ദനെ തമ്പിലേക്ക് ആകർഷിച്ചത്. കെ ജി ജോർജിന്റെ ‘മേള’യിലാണ് ആ പേര് ആദ്യമായി വെള്ളിത്തിരയിൽ തെളിഞ്ഞത്. കഥ, തിരക്കഥ, സംഭാഷണം. ശ്രീധരൻ ചമ്പാട്. കണ്ണൂർ ജില്ലയിലെ പാട്യത്തിനടുത്തുള്ള പത്തായക്കുന്നിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിയപ്പോൾ ഏതാണ്ട് വൈകുന്നേരമായിരുന്നു. തിരക്കുകളൊഴിഞ്ഞ വീട്ടിൽ ഗതകാലസ്മരണകളും ജീവിതം പറച്ചിലുമായി അദ്ദേഹം പതിയെ ഓർമകളിലേക്ക് സഞ്ചരിച്ചു. കേൾക്കാം, HOMOSAPIENS EP: 5- സർക്കസ് കഥകളുടെ ശ്രീധരൻ ചമ്പാട്
-
കപിലിന്റെ ചെകുത്താൻമാരുടേയും സച്ചിൻ ടെൻഡുൽക്കറുടെ റൺസ് ബാലികേറാമലയും വിരാട് കോഹ്ലിയുടെ ഫൈറ്റിങ് ആറ്റിറ്റ്യൂഡും ധോണിയുടെ ക്യാപ്റ്റൻ കൂൾ ലോകകപ്പ് വിജയങ്ങളും സൗരവ് ഗാംഗുലിയുടെ ശൗര്യവുമല്ലാം ഏതൊരു ശരാശരി ഇന്ത്യക്കാരന്റെയും സ്വപ്നവും സ്ഥിരം ചർച്ചാവിഷയവുമാണ്. മുമ്പ് സച്ചിൻ ടെൻഡുൽക്കർ നിങ്ങൾക്കൊപ്പം ഒരു വിമാനത്തിൽ യാത്രക്കാരനായി ഉണ്ടെങ്കിൽ ഇന്ത്യയിൽ നിങ്ങൾ സുരക്ഷിതരാണ്, ഒരപകടവും നിങ്ങൾക്ക് സംഭവിക്കില്ല എന്ന് സൗത്താഫ്രിക്കൻ താരം ഹാഷിം അംല പറഞ്ഞത് ഒരർഥത്തിൽ ഇന്ത്യക്കാരുടെ ക്രിക്കറ്റ് പ്രേമത്തിനുള്ള സർട്ടിഫിക്കറ്റ് കൂടിയാണ്. സെബാസ്റ്റ്യൻ ആന്റണി എന്ന കേരള ടീമിന്റെ മുൻ ഓപണറും കേരളത്തിന്റെ രഞ്ജി ടീമിന്റെ അസിസ്റ്റന്റ് കോച്ചുമൊക്കെയായിരുന്ന ക്രിക്കറ്റ് താരത്തെ കാണുന്നത് അദ്ദേഹത്തിന്റെ എസ് ജി കോച്ചിങ് സ്കൂളിന്റെ പരിശീലത്തിനിടയിൽ വെച്ചാണ്. സമയം വൈകുന്നേരം. പതിവു പോലെ അദ്ദേഹം തന്റെ കുട്ടികളുമായി കൊച്ചിയിലെ കടവന്ത്രയിലുള്ള ഇൻഡോർ സ്റ്റേഡിയത്തിനരികിലുള്ള ഗ്രൗണ്ടിൽ പരിശീലനത്തിനിറങ്ങിയിരിക്കുകയാണ്. കേൾക്കാം, HOMOSAPIENS EP: 4- സെബാസ്റ്റ്യൻ ആന്റണിയുടെ ക്രിക്കറ്റ് ജീവിതം.
-
വ്യത്യസ്തരായ മനുഷ്യരെ തേടി ജീവിതങ്ങൾ തേടി ഇത്തവണ ചെന്നെത്തി നിന്നത് പാലാരിവട്ടം മെട്രോ സ്റ്റേഷനടുത്തുള്ള പവർ ഹൗസ് റോഡിലേക്ക് തിരിയുന്ന ഇടവഴിയിലാണ്. നട്ടുച്ച സമയം. വെയിലാളിക്കത്തുന്നുണ്ട്. റോഡരികിലായി ഒരു കൈവണ്ടി കാണാം. വണ്ടിയിൽ നിറയെ കപ്പയും. മുഷിഞ്ഞ വസ്ത്രങ്ങളുമായി ഒരു ജീവിതം മുഴുവൻ കണ്ണുകളിലൊളിപ്പിച്ച ഒരു മനുഷ്യനും പാതയോരത്തിരിക്കുന്നുണ്ട്. പ്രത്യേകിച്ച് വികാരങ്ങളൊന്നുമില്ലെങ്കിലും അയാളുടെ കണ്ണുകളിൽ ഒരു ജീവിതപ്പരപ്പ് മുഴുവനായും കാണാം. പകൽ മുഴുവൻ ഈ കൈവണ്ടിയിൽ അയാൾ എറണാകുളത്തെ ഊടുവഴികളിലൂടെ കപ്പയുമായി അലയുകയാണ്. പെരുമ്പാവൂകാരനായ അയാളുടെ പേര് ശിവൻ. ആദ്യമൊന്നമ്പരന്നെങ്കിലും പതിയെ ചുരുങ്ങിയ വാക്കുകളിൽ ഉത്തരങ്ങളായി അയാൾ ജീവിതം പറയാൻ തുടങ്ങി. കേൾക്കാം, HOMOSAPIENS EP: 3- കൈവണ്ടിയിൽ ജീവിതം പേറി ശിവൻ.
-
എറണാകുളം കലൂർ സ്റ്റേഡിയത്തിനടുത്തുള്ള നോർത്ത് ജനതാ റോഡിലൂടെ ഊണുകാലം വിഭവസമൃദ്ധമാക്കാനായി യാത്രയിലാണ്. വളവും തിരിവുകളുമായി നോർത്ത് ജനതാ റോഡ് നീണ്ടു കിടക്കുമ്പോൾ പെട്ടെന്ന് കണ്ണിലുടക്കിയത് ഒരു ടാറ്റൂ സ്റ്റുഡിയോയാണ്. സ്റ്റുഡിയോയുടെ പേര് ഇൻഫെക്ടഡ് മോങ്ക്സ്. കെട്ടിടത്തിന്റെ മുൻവശം വിവിധങ്ങളായ പെയിന്റിങ്ങുകളാലും പോർട്രെയിറ്റുകളാലും അലങ്കരിച്ചിട്ടുണ്ട്. കുറച്ച് പേർ അവിടവിടെയായി കൂടി നിൽക്കുന്നുണ്ട്. ചെന്ന് കയറി നിന്നത് വിഷ്ണുവിന്റെ മുന്നിലാണ്. ടാറ്റൂ ഷോപ്പിന്റെ ഉടമയും മാനേജറുമൊക്കെയായ വിഷ്ണു ജീവിതം പറയാൻ തുടങ്ങി. പച്ച കുത്തലുകൾക്കപ്പുറമുള്ള ഒരു ടാറ്റൂ ലൈഫ്. കേൾക്കാം, HOMOSAPIENS EP 2- വിഷ്ണുവിന്റെ ടാറ്റൂ ലോകം.
-
ഗിരീഷ് ലീലാ കുട്ടനെ നേരത്തെ നമ്മൾക്കറിയാം, പൂമരം എന്ന ചിത്രത്തിലെ കടവത്തൊരു തോണി എന്ന ഗാനത്തിന് സംഗീതം പകർന്ന അദ്ദേഹം കഴിഞ്ഞ വർഷമിറങ്ങിയ തൊട്ടപ്പൻ എന്ന ചിത്രത്തിലെയും പാട്ടുകൾ വഴി ആരാധകരുടെ മനസിൽ ഇടം നേടി. ഗിരീഷ് എൽ കുട്ടൻ ജീവിതം പറയുന്നു. HOMOSAPIENS EP 1- പാട്ടുകളുടെ കടവത്ത് ഗിരീഷ്