Episoder
-
വളർച്ചയിലേക്കുള്ള വഴിയിൽ തടസ്സമായതൊക്കെ തട്ടിത്തൊഴിച്ച്, ഇടക്ക് ഇടറിവീണ്, വീണ്ടും എഴുന്നേറ്റ് ആ രാഷ്ട്രീയജീവിതം പതിറ്റാണ്ടുകളോളം കേരളത്തിൽ സജീവ ചർച്ചയായി നിലകൊണ്ടു. ഗ്രൂപ്പിസം കൊടികുത്തി വാണപ്പോൾ അതിന്റെ നേട്ടവും കോട്ടവും കരുണാകരൻ ഒന്നിച്ചനുഭവിച്ചു
-
Mangler du episoder?
-
എങ്ങനെയാണ് പതിറ്റാണ്ടുകൾ കഴിഞ്ഞാലും ഉണങ്ങാത്ത മുറിവുകൾ സംഘ്പരിവാറുകാരുടെ മനസ്സിൽ ഉണ്ടാക്കാൻ നെഹ്റുവിന് കഴിഞ്ഞത്? അതിന്റെ അടിസ്ഥാനം നെഹ്രുവിന്റെ ദേശീയതയാണ്. അങ്ങനെ തുടരുന്ന ഒന്നല്ല സംഘപരിവാറിന് ചരിത്രം. അവരെ സംബന്ധിച്ച് ഇന്ത്യയുടെ ചരിത്രം ഹിന്ദുത്വത്തിന്റെ ചരിത്രം മാത്രമാണ്.
-
അടിയന്തരാവസ്ഥയുടെ മുറിപ്പാടുകളിൽ വെറുക്കപ്പെട്ടവളായി മാറിയ കാലത്തായിരുന്നു ആനപ്പുറത്ത് കയറി ഇന്ദിര ആ യാത്രക്ക് പുറപ്പെട്ടത്. എല്ലാ എതിർപ്പുകളെയും ആ ഒറ്റയാത്രയിലൂടെ ഇന്ദിര ഇല്ലാതാക്കി. ചതുപ്പുകൾ താണ്ടി അന്ന് ഇന്ദിര ചെന്നെത്തിയത് ബെൽച്ചിയെന്ന കുഗ്രാമത്തിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ഹൃദയത്തിലേക്ക് കൂടിയായിരുന്നു
-
രാഹുൽ ഗാന്ധിയെ അത്ര എളുപ്പത്തിൽ പൂട്ടാൻ ബിജെപിക്ക് കഴിയുമോ. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി രാഹുലിന് വേണ്ടി മുദ്രാവാക്യം മുഴക്കി തെരുവിലിറങ്ങുമ്പോൾ രാഹുലിനെതിരായ നടപടി ബിജെപിക്ക് തന്നെ വെല്ലുവിളിയാകുമോ.
-
നരേന്ദ്ര മോഡിക്കെതിരെ ഡൽഹിയിൽ ആയിരക്കണക്കിന് പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്നായിരുന്നു പോസ്റ്ററിലുള്ളത്. നൂറിലേറെ പേർക്കെതിരെ പോസ്റ്റർ പതിച്ചതിന് കേസ് എടുക്കുകയും ആറ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റർ പതിക്കാൻ അനുവാദമില്ലാത്ത രാജ്യത്തെ ജനാധിപത്യത്തെ കുറിച്ചാണ് ടു ദ പോയന്റ് ചർച്ച ചെയ്യുന്നത്.
-
മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് ഹർഷത് മേത്ത എന്ന ഗുജറാത്തുകാരൻ ഓഹരിവിപണിയിൽ നടത്തിയ തട്ടിപ്പ് ഇന്ത്യൻ സാമ്പത്തിക മേഖലക്ക് ഏൽപ്പിച്ച ആഘാതങ്ങൾക്ക് സമാനതകളില്ല. ഞൊടിയിടയിലായിരുന്നു ഒരു മാസശമ്പളക്കാരനിൽ നിന്ന് സ്റ്റോക്ക് മാർക്കറ്റ് കിങ്ങിലേക്കുള്ള അയാളുടെ വളർച്ച. ആ തട്ടിപ്പിന് അയാൾ കണ്ടെത്തിയ വഴികൾ ഞെട്ടിക്കുന്നതായിരുന്നു
-
സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ വ്യവസ്ഥിതിയെ തകർക്കുന്നതാണെന്നും ആയതിനാൽ അത് അംഗീകരിക്കാൻ കഴിയില്ലെന്നും കേന്ദ്രം പറയുന്നത് ഇത് ആദ്യമായല്ല. ആരെയാണ് കേന്ദ്രം ഭയക്കുന്നത്?. ടു ദ പോയിന്റിൽ ഇന്ന് ചർച്ച ചെയ്യുന്നത് ഈ വിഷയമാണ്
-
അശാസ്ത്രീയമായ ലിംഗമാറ്റ ശസ്ത്രക്രിയ ഇന്നും നടക്കുന്നുണ്ട്. ഏഴ് വർഷം മുമ്പ് ബാംഗ്ലൂരിൽ വെച്ച് അങ്ങനെ ചെയ്ത സർജറിയുടെ വേദനയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നത്. ചിലവ് കുറവായത് കൊണ്ട് ഇപ്പോഴും കേരളത്തിൽ നിന്ന് ആളുകൾ തീർത്തും അശാസ്ത്രീയമായ ഇത്തരം സർജറികൾക്ക് വിധേയരാകുന്നുണ്ട്. ദ ക്യു റൈറ്റ് അവറിൽ കേരളത്തിലെ ആദ്യ ട്രാൻസ്ജെൻഡർ മാധ്യമപ്രവർത്തക ഹെയ്ദി സാദിയ.
- Se mer