Episodes

  • അമേരിക്കയിൽ 1965 ൽ തുടങ്ങിയ ഒരു തരം കളിയാണ് പിക്കിൾബോൾ. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ഇവയെല്ലാം ചേർന്നതാണ് ഈ കളി. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

  • കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

  • Missing episodes?

    Click here to refresh the feed.

  • പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം! കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes the trends of books

  • മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes the trends in branded dresses and the business behind it.

  • എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes 'Anant Ambani - Radhika Merchant Pre-wedding' in Manorama Online Podcast.

  • വെറും മുന്നൂറ്റി ചില്വാനം രൂപയ്ക്ക് 4 നേരം ഭക്ഷണം, പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും ബിസ്ക്കറ്റും– അതു സാധിക്കണമെങ്കിൽ സിനിമാ സെറ്റിൽ കയറിപ്പറ്റണം. സെറ്റിലെ ഭക്ഷണത്തിന് കേറ്ററിങ്‌കാർക്ക് ആളൊന്നുക്ക് പ്രതിദിന റേറ്റ് അതാണ്. ബ്രേക്ക്ഫാസ്റ്റും, മീനോ ഇറച്ചിയോ ഉൾപ്പടെ ഊണും വൈകിട്ട് ചായപലാരവും ഡിന്നറും കിട്ടും. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    There is no other job as 'labour intensive' as cinema. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

  • ഫൈവ് സ്റ്റാർ മുറിയെടുത്ത് ലേശം ജലപാനം നടത്തി വെറുതെയങ്ങിരിക്കുകയാണ് ഒരു ചങ്ങായി. ഇതു സൈദ്ധാന്തിക ചുമ്മാതിരിപ്പാണ്. ഇറ്റാലിയൻ വേദാന്തമാണത്രെ–ഡോൾസെ ഫാർ നിയന്തെ. ചുമ്മാതിരിക്കുന്നതിന്റെ രസം എന്നാണ് അർഥം. ഈറ്റ് പ്രേ ലവ് എന്ന ഹോളിവുഡ് സിനിമയിൽ വന്ന ശേഷമാണ് ഈ വാക്ക് ട്രെൻഡിങ് ആയത്. അമേരിക്കൻ എഴുത്തുകാരി എലിസബെത്ത് ഗിൽബർട്ട് ഇറ്റലിയിലും ഇന്ത്യയിലും ഇന്തൊനീഷ്യയിലും പോയ യാത്രാനുഭവങ്ങളുടെ കൃതിയാകുന്നു ഈറ്റ് പ്രേ ലവ്. കൂടുതൽ കേൾക്കാം മനോരമ ഒാൺലൈൻ പോഡ്കാസ്റ്റിൽ...

    The Italian idiom 'dolce far niente', literally meaning 'sweetness of doing nothing', has been trending globally after it was enunciated in a scene of Hollywood movie 'Eat Pray Love'. The movie is an adaptation of the best-selling memoir by American author Elizabeth Gilbert.

  • ലേറ്റസ്റ്റ് തലമുറയെ ജെൻ ആൽഫാ എന്നാണു വിളിക്കുന്നത്. ജനിച്ചു വീണതേ ഇന്റർനെറ്റിലും കളിച്ചുവളർന്നതേ സ്മാർട്ട് ഫോണിലും. സൈബർ ലോകത്താണു ജീവിതം. തെക്കോട്ട് പോകാൻ പറഞ്ഞാൽ വടക്കോട്ടേ പോകൂ... പക്ഷേ ഇവരുടെ കാലത്തേക്കാണ് എഐ എന്ന നിർമ്മിത ബുദ്ധിയുടെ അപ്ളൈഡ് രൂപമായ ജനറേറ്റീവ് എഐ വന്നു വീഴുന്നത്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Bulls eye podcast discussing about Generative A.I. P Kishore, Senior Correspondent of Malayalam Manorama talking here...

  • ഇക്കൊല്ലം ബിസിനസിന് എങ്ങനെയുണ്ടാവും? ഇതൊരു സർവത്ര ഇലക്‌ഷൻ വർഷമാണ്. ഭൂഗോളമാകെയുള്ള മനുഷേമ്മാരിൽ പാതിയും വോട്ട് ചെയ്യാൻ പോവുകയാണത്രെ. 40 രാജ്യങ്ങളിൽ ഇലക്‌ഷനാണ് 2024ൽ. ലോക ജി‍ഡിപിയുടെ പാതി വരും. അക്കൂട്ടത്തിൽ ഇന്ത്യയും അമേരിക്കയും ബ്രിട്ടനുമുണ്ട്.
    കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...
    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

  • ഫണ്ടിംഗ് ചോദിച്ചു വരുന്ന സ്റ്റാർട്ടപ് കൊച്ചൻമാരെ വിലയിരുത്താൻ ആറ് ടികളുണ്ടെന്നാണ് പരിണത പ്രജ്ഞരായ (പച്ച മലയാളത്തിൽ– പയറ്റി തെളിഞ്ഞ) വിസിമാർ അഥവാ വെഞ്ച്വർ കാപിറ്റലിസ്റ്റുകൾ പറയുന്നത്. അവരുടെ നോട്ടത്തിൽ ആറ് ടികളുണ്ടത്രെ. അതെല്ലാം ഒ‍ത്തു വന്നാൽ മാത്രമേ കാപിറ്റൽ ഇറക്കൂ. എല്ലാം ഒത്തു വരണേ എന്നു സകല ദൈവങ്ങളേയും വിളിച്ച് നേർന്നശേഷം സ്റ്റാർട്ടപ് പിള്ളാര് ഇവരുടെ മുന്നിൽ ‘പിച്ചിങ്’ നടത്തുമ്പോഴാണ് ഇതൊക്കെ നോക്കുന്നത്. എന്തോന്നാ ഈ ടീകൾ? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    VC's or venture capitalists say that there are six T's to evaluate small startups asking for funding. What are these tees? Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama online podcast...

  • നട്ടാൽ കുരുക്കാത്ത ഐഡിയകളുമായി വിദേശത്തു നിന്നു വന്നങ്ങിറങ്ങി അതെല്ലാം നടപ്പാക്കാൻ നോക്കരുത്. കമ്പനിയിൽ നിലവിലുള്ള സംസ്കാരവും രീതികളും അനുസരിച്ചേ മുന്നോട്ടു പോകാവൂ. മാറ്റങ്ങൾ പതുക്കെ ആയിക്കോട്ട്, എടുപിടീന്ന് വേണ്ട. കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast...

  • അഹമ്മദാബാദിൽ കൂടി ഒ‍ഴുകുന്ന സബർമതി നദിയുടെ ഇരു കരയിലും 5.5 കി.മീ ദൂരത്തിൽ 850 കോടി ചെലവിൽ മനോഹരമായ റിവർ ഫ്രണ്ട് പണിതിട്ടുണ്ട്. ഓസ്ട്രേലിയയിലെ മെൽബണിൽ യാരാ നദിയുടെ കര പണ്ട് തുകൽ ഊറയ്ക്കിടുന്ന നാറിയ സ്ഥലമായിരുന്നു. ടാനറി. എന്നേ അതു സർവ ടൂറിസ്റ്റുകളും കാണാനെത്തുന്ന റിവർ വോക്ക് ആക്കി മാറ്റി.
    നമുക്കുമില്ലേ സകല പട്ടണങ്ങളിലും കായലും നദിയും പുഴയും മറ്റും? നികുഞ്ജങ്ങൾക്ക് നമുക്കെന്നാ കുറവ്? ജനീവ–സൂറിക്ക് ലേക്ക് പോലല്ലേ കൊച്ചീക്കായലും ആക്കുളംകായലും അഷ്ടമുടിക്കായലും? കൂടുതൽ കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...

    Listen to business boom podcast of P Kishore, Senior Correspondent for Malayalam Manorama in Manorama Online Podcast.

  • വലിയ മുതൽമുടക്ക് ഇല്ലാതെ ഏത് ബിസിനസ് ‘സേഫായി’ തുടങ്ങാൻ പറ്റും? ഗൾഫിൽ നിന്നു തിരിച്ചെത്തി വെറുതേയിരിക്കുന്ന ദമ്പതികളുടെ ചോദ്യമാണ്. ബേക്കറി എന്നു പറയുന്നതാണു ഭേദം. കേക്കും ബിസ്ക്കറ്റും കട്‌ലറ്റും ബജിയും കൂൾഡ്രിംഗ്സും വിറ്റാലും മതിയല്ലോ. പക്ഷേ ‘താമസംവിനാ’ അവർ ബിസിനസ് തുടങ്ങിയത് പെറ്റ് ഷോപ്പ്.
    കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ...

    P Kishore, Senior Correspondent for Malayalam Manorama, analyzes pet shop business in Manorama Online Podcast.

  • സ്ഥാപകനെ തന്നെ കമ്പനി ബോർഡിലെ ബാക്കിയെല്ലാവരും കൂടി പുറത്താക്കുക! ഇമ്മാതിരി ‘കൂ’ അമേരിക്കയിലേ നടക്കൂ. ‘നാലീസം’ പുറത്തു നിന്ന സിഇഒ സാം ആൾട്ട്മാനെ അഞ്ചാം ദിവസം തിരികെ നിയമിച്ചു. പക്ഷേ, അതോടെ ലോകമാകെ സർവ കമ്പനികളും സ്വന്തം ബോർഡിലെ അംഗങ്ങളിലേക്കു ചൂഴ്ന്നു നോക്കുകയാണ്. കുഴിത്തുരുമ്പുകൾ ഇവിടെയുമുണ്ടോ? മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    OpenAI CEO Sam Altman's firing and reinstatement: P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

  • ടീം വർക്കിനെക്കുറിച്ച് പലതരം ഗവേഷണങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് സ്കൂൾ നടത്തിയ ഗവേഷണം അനുസരിച്ച് ടീമിലാണു സർവതും കുടികൊള്ളുന്നത്. അതിൽ തന്നെ ടീം അംഗങ്ങൾക്ക് പരസ്പരമുള്ള മാനസിക ഐക്യവും ആശയങ്ങളെ ചോദ്യം ചെയ്യാനുള്ള സ്വാതന്ത്ര്യവും പ്രധാനമാണ്. അവർ ജോലി ചെയ്യുന്നതു തന്നെ ടീമിന്റെ വിജയത്തിനു വേണ്ടിയാണ്. കമ്പനി പോലും പിന്നേ വരുന്നുള്ളു. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    According to a research conducted by the Massachusetts Institute of Management School, everything resides in the teamwork. They work for the success of the team, even the company comes after that. Senior Correspondent for Malayalam Manorama, P Kishore, analyzes this on the Manorama Online Podcast.

  • സ്വന്തം ബിസിനസ് സ്ഥാപനത്തിനൊരു പേരു വേണം. മകളുടെ പേര് ഇട്ടാലോ? വിദ്യ വയേഴ്സ്. വിദ്യയുടെ പേരിലുള്ള ഇലക്ട്രിക് വയർ എന്തോ ചൊട്ടുവിദ്യയാണെന്നേ മലയാളികൾ പോലും കരുതൂ. ചിലർ കേരളത്തിന്റെ പേരിലാക്കും. കൈരളി സ്വിച്ചസ്. വേറെ ചിലർ വീട്ടുപേരിലാക്കും–കൂഞ്ചാട്ടിക്കുളത്തിൽ പൈപ്സ്. ഇവരുടെ വയറും സ്വിച്ചും പൈപ്പും ‘നമ്മ ഊരിൽ’ ഉണ്ടാക്കുന്നതാണെന്ന ധാരണ പരത്തുന്നതുകൊണ്ടു തന്നെ നാട്ടുകാർക്കു പോലും വിശ്വാസമില്ല. ഊരിനു പുറത്തേക്കു വളരാനും പറ്റില്ല. പഴയ പ്രിയദർശൻ സിനിമയിലെ ദാക്ഷായണി ബിസ്കറ്റ് പോലായിപ്പോകും.
    മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Even if you start with local names in the countryside, you can grow globally. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast.

  • ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യുമ്പോഴും കുറെ വിഭവങ്ങൾ ‘ബെസ്റ്റ് സെല്ലർ’ എന്നു കാണിക്കും. ക‍ഞ്ഞിയും ബെസ്റ്റ് സെല്ലറാണ്. ഈ വാക്ക് ഉണ്ടായിട്ടു നൂറ്റാണ്ടിലേറെയായി. പുസ്തകങ്ങൾക്കാണ് ബെസ്റ്റ് സെല്ലർ ലേബൽ ആദ്യം വന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലർ ആയാൽ സ്വർഗം കിട്ടിയ പോലാണ്. ലക്ഷക്കണക്കിനു കോപ്പികളാണു വിൽക്കുക, കോടികളാണ് ബാങ്കിൽ വീഴുക. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
    Unveiling the fascinating world of bestselling books. On the Manorama Online Podcast, P Kishore, Senior Correspondent for Malayalam Manorama, analyzes this...

  • മിക്ക ബാങ്കുകളിലും പഴയ പോലെ ഓഫിസറും ക്ലാർക്കുമല്ല, എല്ലാം എക്സിക്യൂട്ടീവുകൾ. ബാങ്കുകളുടെ ഡിസൈൻ തന്നെ മാറ്റി. ടെല്ലർക്ക് ഇരിക്കാൻ അഴിയിട്ട കൂടും, ടോക്കണും. ആ കൂട്ടിൽ നിന്നു കാശ് വാങ്ങാനും കൊടുക്കാനും ദ്വാരവുമൊന്നുമില്ല. കാശിന്റെ കൊടുക്കൽ വാങ്ങൽ ഇവിടെ ഇല്ല എന്നു വ്യംഗ്യം.കാഷ്‌ലെസ് ഇക്കോണമി അഥവാ കറൻസി നോ‍ട്ടുകൾ ഇല്ലാത്ത സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രയാണം നടത്തുന്നെന്നാണ് ബഡായി എങ്കിലും കാശിന്റെ സർക്കുലേഷന് ഇപ്പോഴും കുറവൊന്നുമില്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Cashless economy refers to the economy where transactions are done using digital payment methods instead of using cash. On the Manorama Online Podcast, P Kishore, Senior Correspondent for Malayalam Manorama, analyzes this ...

  • തമിഴ് കറികളിലാകെ കായം, ചൈനീസ് കറികളിലോ കാപ്സിക്കം കൊണ്ടുള്ള കളി. ഏത് കറി രുചിച്ചാലും കായം അല്ലെങ്കിൽ കാപ്സിക്കം എന്നു ചിലരുടെ പരാതി. സാമ്പാറിലാകുന്നു കായത്തിന്റെ പെരുങ്കളിയാട്ടം. സാമ്പാറിന്റെ മണം തന്നെ കായത്തിൽ നിന്നാണ്. സാമ്പാറിലും രസത്തിലും പിന്നെ മുളക്–വാഴയ്ക്കാ ബജികളിലും മറ്റും കായം പൊടി ശകലമേ ഇടുന്നുള്ളുവെങ്കിലും അതിന്റെ കച്ചവടം ചില്ലറയല്ല. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...
    It's very important to use 'kayam' (asafoetida) in Tamil cooking. Without 'kayam', they cannot even think about sambar. What is the relevence of this habit in local market? On the Manorama Online Podcast, P Kishore, Senior Correspondent for Malayalam Manorama, analyzes this...

  • ഡിജിറ്റൽ പണമിടപാട് വളരെ പെട്ടെന്നാണ് എല്ലാ മേഖലകളിലേക്കും വ്യാപിച്ചത്. ഒരു പെട്രോൾ പമ്പിൽ ചെന്നാലോ തട്ടുകടയിൽ ചെന്നാലോ പോലും മൊബൈൽ ഫോൺ ഉപയോഗിച്ചു ഡിജിറ്റലായാണ് പണമിടപാട്. എന്നാൽ ഇത്തരം പണമിടപാടുകളിൽ വലിയ തട്ടിപ്പുകളും നടക്കുന്നുണ്ട്. മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിൽ വിശകലനം ചെയ്യുന്നതു മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോർ...

    Digital payment has taken every sector by storm. petrol pumps, tea shops etc. experience rapid change of digital payment. Digitization has also led to the mushrooming of fraudsters.. P Kishore, Senior Correspondent at Malayala Manorama, analysis this on the Manorama Online Podcast....