Episodes

  • 1730 ൽ ലണ്ടനിലെ ബിർച്ചിൻ ലെയിനിലെ ഓൾഡ്‌ടോംസ് കോഫീ ഹൌസാണ് രംഗം. കുറച്ചാളുകളുടെ നടുവിൽ ഇരുന്നുകൊണ്ട് ഒരാൾ പഴയ കപ്പൽ കഥകൾ തട്ടിവിടുകയാണ്. ഒട്ടേറെ യാത്രകൾ ചെയ്തിട്ടുള്ള ആളാണ് അതെന്ന് മുഖം കണ്ടാൽ തന്നെ അറിയാം. ആരാണയാൾ ? ...... കോഫീ ഹൌസിലേയ്ക്ക് പുതുതായി എത്തിയ ഒരു സന്ദർശകൻ ആളുകളോട് ചോദിച്ചു . അത് റോബിൻ എന്ന റോബർട്ട് ഡ്രൂറിയാണ് . പഴയൊരു നാവികൻ. ഇയാൾ പണ്ട് ആഫ്രിക്കയിലെവിടെയോ ആയിരുന്നു. അടുത്ത് കൂടിയാൽ രസമുള്ള കഥകൾ കേൾക്കാം . ശരിയാണൊന്നു മാത്രം ചോദിക്കരുത് " ചിരിച്ചുകൊണ്ട് അടുത്ത ടേബിളിൽ ഇരുന്നയാൾ മറുപടി പറഞ്ഞു . പക്ഷേ ഈ സമയത്തും റോബിൻ കഥ തുടരുകയായിരുന്നു . "മുങ്ങിയ കപ്പലിൽ നിന്നും അവസാനം തോണിയിലേക്ക് കാലെടുത്ത് വെച്ചത് ക്യാപ്റ്റൻ ആയിരുന്നു . കയ്യിൽ മുറുകെ പിടിച്ചിരുന്ന പെട്ടിയിൽ ഉണ്ടായിരുന്നത് സൂക്ഷിച്ചു വെച്ചിരുന്ന അദ്ദേഹത്തിൻ്റെ പിതാവിന്റെ ഹൃദയം ആയിരുന്നു! രാത്രിയായി തുടങ്ങി . ദൂരെ പലയിടങ്ങളിലും തീക്കുണ്ഡങ്ങൾ എരിയുന്നുണ്ട്. അത് ദ്വീപിലെ നാട്ടുകാരാണോ, അതോ ഇനി നരഭോജികൾ വല്ലതുമാണോ? അറിയില്ല “

  • Books1 സ്വർണ്ണനഗരം തേടി: ആമസോണ്‍ കണ്ടെത്തിയ കഥ (Mathrubhumi Books)Hard Copy | https://amzn.to/3T5lTioEbook | https://amzn.to/44eYMqW2 മഡഗാസ്കർ (Regal Publishers)Hard Copy | https://amzn.to/3ZN8sr73 സിംഹത്തിന്റെ ശത്രു!: അറ്റ്ലസ് സിംഹങ്ങളുടെ കഥ!Ebook | https://amzn.to/3G8ZdLj

  • Missing episodes?

    Click here to refresh the feed.

  • 1697 നവംബർ 18 ന് കോഴിക്കോടൻ തീരത്തുള്ള വെള്ളിയാംകല്ലിന് സമീപത്ത് നിന്നും സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് റൂപ്പറൽ എന്ന് പേരുള്ള ഒരു കപ്പൽ പിടികൂടുകയും, ഭൂരിഭാഗം നാവികരെയും ബോട്ടിൽ ഇറക്കിവിട്ടശേഷം അതിന്റെ പേര് നവംബർ എന്നാക്കി മാറ്റി കപ്പൽ തങ്ങളുടെ കൈവശം വെയ്ക്കുകയും ചെയ്തു. ഇനി കിഡിനു വേണ്ടത് പുതിയ കപ്പലായ നവംബറിലേക്ക് കൂടുതൽ നാവികരെയാണ്. കൂടാതെ ഇപ്പോൾ കപ്പലിൽ ഉള്ള കുഴപ്പക്കാരെ എവിടെയെങ്കിലും ഇറക്കി വിടുകയും ചെയ്യണം. അതിന് പറ്റിയ ഒരു സ്ഥലം മലബാർ തീരത്ത് തന്നെ കുറേക്കൂടി തെക്കോട്ട് മാറി തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് Smuggler’s Den അല്ലെങ്കിൽ കൊള്ളക്കാരുടെ തുറമുഖം എന്നറിയപ്പെട്ടിരുന്ന ഒരു സ്ഥലം മലബാർ തീരങ്ങളിൽ ഉണ്ടായിരുന്നു. കല്ലികോയ്ലോൺ (Kalliquilon) എന്ന പേരിലാണ് യൂറോപ്പിൽ ആ സ്ഥലം അറിയപ്പെട്ടിരുന്നത്.

  • കടൽകൊള്ളക്കാരെ പിടിക്കാനിറങ്ങി അവസാനം ഒരു കടൽക്കൊള്ളക്കാരൻ തന്നെ ആയി മാറിക്കൊണ്ടിരിക്കുന്ന സ്കോട്ടിഷ് പൈറേറ്റ് ക്യാപ്റ്റൻ വില്ല്യം കിഡ് 1697 ൽ കർണാടകയിലെ കാർവാർ തുറമുഖത്ത് എത്തുകയും, അവിടെ ഇറങ്ങുകയും ചെയ്തു. താൻ ഇപ്പോഴും രാജാവിന് വേണ്ടി തന്നെയാണ് പ്രവർത്തിക്കുന്നത് എന്ന് കാരവാറിലെ ഇംഗ്ലീഷ് അധികാരികളെ കിഡ് ബോധ്യപ്പെടുത്തിയെങ്കിലും, കിഡിന്റെ കപ്പലായ അഡ്വഞ്ചറിൽ നിന്നും രക്ഷപെട്ട ചിലർ കിഡ്, മേരി എന്ന ഇംഗ്ലീഷ് കപ്പൽ ആക്രമിച്ച് ക്യാപ്റ്റനെയും, മറ്റൊരാളെയും തടവുകാരാക്കി വെച്ചിരിക്കുകയാണ് എന്നുള്ള സത്യം ഈസ്റ്റ് ഇന്ത്യ കമ്പനി അധികാരികളെ അറിയിക്കുക തന്നെ ചെയ്തു. ഇതേ സമയം കിഡ് പിടിച്ചെടുത്ത കപ്പലിൽ ഉണ്ടായിരുന്ന പോർച്ചുഗീസ് പുരോഹിതന്മാർ വഴി ഗോവയിലുണ്ടായിരുന്ന പോർട്ടുഗീസ് അധികാരികൾ കിഡ് ഒരു ഇംഗ്ലീഷ് പൈറേറ്റ് ആണെന്നുള്ള കാര്യം തിരിച്ചറിഞ്ഞു. അതോടുകൂടി അവർ കിഡിനെ പിടികൂടുവാനായി രണ്ട് പോർട്ടുഗീസ് പടക്കപ്പലുകളെ കാരവാറിലേക്ക് അയച്ചു.
    1697 സെപ്റ്റംബർ 13 ന് വൈകുന്നേരമാണ് രണ്ട് പോർച്ചുഗീസ് പടക്കപ്പലുകൾ കാരവാറിലേക്ക് വരുന്നുണ്ട് എന്ന വിവരം കിഡിനു ലഭിച്ചത്. രാത്രി തന്നെ കിഡ് അഡ്വഞ്ചറിന്റെ നങ്കൂരമെടുക്കുവാൻ ഉത്തരവിട്ടു. കാർ സ്റ്റാർട്ട് ചെയ്തു പോകുന്നത് പോലെ എളുപ്പമുള്ള പണിയല്ല, ഒരു കപ്പൽ തുറമുഖം വിടുക എന്നത്. എന്നാൽ അപകടം മനസ്സിലാക്കിയ അഡ്വഞ്ചറിലെ നാവികർ തുടർച്ചയായി പണിയെടുക്കുകയും രാത്രിയോടെ കപ്പലിനെ അഴിമുഖത്ത് നിന്നും പുറംകടലിലേക്ക് മാറ്റുവാൻ അവർക്ക് സാധിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ ഉദിച്ചുയർന്ന സൂര്യന്റെ ആദ്യ കിരണം പ്രകാശിച്ചപ്പോൾ തന്നെ തൊട്ടരികിൽ രണ്ട് പോർട്ടുഗീസ് കപ്പലുകൾ എത്തിയിരുന്നത് കണ്ട് കിഡും കൂട്ടരും ഞെട്ടി.

  • Story of Captain Kidd

    മുന്നൂറു വർഷങ്ങൾക്ക് മുൻപ് അമേരിക്കയുടെ അറ്റ്ലാന്റിക് തീരത്തുള്ള ലോങ്ങ് ഐലൻഡ് എന്ന ദ്വീപിലെ ഒരു രാത്രി. ഇരുളിന്റെ മറവിൽ ഒരുകൂട്ടം ആളുകൾ ഒരു പ്രത്യേക സ്ഥലം ലക്ഷ്യമാക്കി നീങ്ങുകയാണ്. നിലാവെളിച്ചത്തിൽ അവരുടെ ഭീതിനിറഞ്ഞ മുഖങ്ങൾ വ്യക്തമായി കാണുവാൻ സാധിക്കും. അവർ പരസ്പരം ഒരക്ഷരം ഉരിയാടാതെയാണ് മുന്നോട്ട് നടക്കുന്നത് . അതിനൊരു കാരണവുമുണ്ട്. ഒന്ന് രണ്ട് ദിവസങ്ങൾക്ക് മുൻപ് ഇക്കൂട്ടത്തിലെ ഒരാൾ ഒരു മന്ത്രവാദിയെ കണ്ടിരുന്നു. അയാളാണ് നിധിയിരിക്കുന്ന സ്ഥലം അവർക്ക് വെളിപ്പെടുത്തി കൊടുത്തത്. പക്ഷേ അതിനൊരു കുഴപ്പമുണ്ട്. ആ നിധി കുപ്രസിദ്ധ കടൽക്കൊള്ളക്കാരൻ ക്യാപ്റ്റൻ വില്യം കിഡ്ഡിന്റേത് ആണ്. തന്റെ ആത്മാവിനെ പിശാചിന് വിറ്റ ഭീകരനാണ് അയാൾ. അതുകൊണ്ട് തന്നെ പൈശാചിക ശക്തികളാണ് അയാളുടെ നിധിക്ക് കാവലിരിക്കുന്നത്. പരസ്പരം സംസാരിച്ചാൽ ആ ശക്തികൾ ഉണരുകയും നിധി എടുക്കാൻ ശ്രമിക്കുന്നവരെ അപായപ്പെടുത്തുകയും ചെയ്യും. ഇക്കാരണങ്ങൾകൊണ്ടാണ് ആ ഭാഗ്യാന്വേഷികൾ ഒരക്ഷരം ഉരിയാടാതെ രാത്രിയുടെ മറവിൽ നിധിയിരിക്കുന്ന സ്ഥലം ലക്ഷ്യമാക്കി നീങ്ങുന്നത്. മുന്നിൽ നീങ്ങുന്ന ആളുടെ കയ്യിൽ മാത്രം ഒരു റാന്തൽ പ്രകാശിക്കുന്നുണ്ട്. കോടാലിയും, മൺവെട്ടിയുമൊക്കെയാണ് മറ്റുള്ളവരുടെ കൈവശമുള്ളത്. ഏതാണ്ട് അഞ്ചടി താഴേയ്ക്ക് കുഴിച്ചപ്പോൾ തന്നെ അവർക്ക് ഓക്ക് തടി കൊണ്ടുണ്ടാക്കിയ ഒരു പെട്ടി കാണുവാൻ സാധിച്ചു. ഇരുമ്പ് പ്ലേറ്റുകൾ കൊണ്ട് പൊതിഞ്ഞ പുറംചട്ടയായിരുന്നു അതിന് ഉണ്ടായിരുന്നത്. അതിന്റെയുള്ളിൽ അനേകം സ്വർണ്ണനാണയങ്ങളും ഉണ്ടായിരുന്നു. സ്വർണ്ണനാണയങ്ങളുടെ പ്രഭ കണ്ട് കണ്ണ് മഞ്ഞളിച്ചു പോയ ഒരാളുടെ വായിൽ നിന്നും അറിയാതെ രണ്ട് വാക്കുകൾ പുറത്തേക്ക് വീണുപോയി. Thank God! അതുകേട്ട് മറ്റുള്ളവർ ഞെട്ടലോടെ അയാളെ ഒന്ന് നോക്കി. മന്ത്രവാദി പറഞ്ഞ വ്യവസ്ഥ തെറ്റിയിരിക്കുന്നു!

  • ഷാഗോസ് ദ്വീപുകൾ ബ്രിട്ടൻ മൗറീഷ്യസിന് മടക്കി നൽകുവാൻ പോകുന്നു. തിരുവനന്തപുരത്ത് നിന്നും ഏതാണ്ട് 1700km തെക്ക് പടിഞ്ഞാറ് മാറി ഇന്ത്യൻ മഹാസമുദ്രത്തിൽ സീഷെൽസിനും, മൗറീഷ്യസിനും ഇടയിൽ അവയുടെ കിഴക്ക് മാറിയാണ് 60 ഓളം ദ്വീപുകളുടെ കൂട്ടമായ ഷാഗോസ് അല്ലെങ്കിൽ ചാഗോസ് അതുമല്ലെങ്കിൽ ചെയ്ഗോസ് എന്നൊക്കെ അറിയപ്പെടുന്ന ദ്വീപ് സമൂഹം സ്ഥിതി ചെയ്യുന്നത്. ഇക്കൂട്ടത്തിലെ ഏറ്റവും വലിയ ദ്വീപായ ഡിയാഗോ ഗാർസിയയിലാണ് അമേരിക്കയുടെയും, ബ്രിട്ടന്റെയും സംയുക്ത സൈനിക താവളം നിർമ്മിച്ചിട്ടുള്ളത്. ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം എന്നറിയപ്പെടുന്ന GPS ന്റെ നാല് ഗ്രൌണ്ട് ആന്റിനകളിൽ ഒരെണ്ണവും ഈ ദ്വീപിൽ തന്നെയാണ് സ്ഥിതിചെയ്യുന്നത്. അതുകൊണ്ട് തന്നെ തന്ത്രപ്രധാനമായ ഒരു സ്ഥാനമാണ് ഷാഗോസ് ദ്വീപുകൾക്കുള്ളത്. ഈ ദ്വീപുകളുടെ ജിയോഗ്രഫിക്കൽ പൊസിഷന്റെ പുറകിൽ കൗതുകമുണർത്തുന്ന ചില വസ്തുതകളുണ്ട്. അതുപോലെ തന്നെ ഈ ദ്വീപിന്റെ ചരിത്രത്തിന്റെ പുറകിൽ കരിപുരണ്ട് ഇരുണ്ടുമൂടിയ ചില വസ്തുതകളുമുണ്ട്.

  • പത്തൊമ്പതാം നൂറ്റാണ്ടിൽ കുറച്ച് കച്ചവടവും, അതിനോട് ചേർന്നു അല്ലറ ചില്ലറ വേട്ടയും, മൃഗത്തോൽ വ്യാപാരവും ഒക്കെ ലക്ഷ്യമിട്ട് ഒരു ഫ്രഞ്ചുകാരൻ ഉത്തരഫ്രിക്കയിൽ എത്തിച്ചേർന്നു. അയാൾ ആഫ്രിക്കയിലെ ഫ്രഞ്ച് ആർമിയിലെ ഒരു ഉദ്യോഗസ്ഥനുംകൂടി ആയിരുന്നു . അവിടെയുള്ള അറബ് നാടോടി വർഗ്ഗക്കാരുടെ ഇടയിലായിരുന്നു അയാൾ കൂടുതൽ കാലവും ചിലവഴിച്ചത്. ഉന്നം തെറ്റാതെ വെടിവയ്ക്കാനുള്ള കഴിവും, അസാമാന്യ ധൈര്യവുമായിരുന്നു ആ പട്ടാളക്കാരന്റെ മുടക്ക് മുതൽ. അതുകൊണ്ട് തന്നെ ചുരുങ്ങിയ കാലത്തിനുള്ളിൽ അറബ് വംശജരുടെ ഇടയിൽ നല്ല ഒരു പേര് സമ്പാദിക്കുവാൻ അയാൾക്ക്സാധിച്ചു. പരസ്പരം പോരടിക്കുന്ന ആഫ്രിക്കയിലെ വിവിധ ഗോത്രങ്ങളുടെ ഇടയിലൂടെ സഞ്ചരിക്കുവാനും, അവരുമായി കച്ചവടം നടത്തുവാനും അയാൾക്ക് വലിയ പ്രയാസമൊന്നും ഉണ്ടായില്ല. എന്നാൽ ധീരന്മാരായ ആ വർഗ്ഗക്കാർക്ക് പോലും കീഴ്പ്പെടുത്താനാവാത്ത ഒരു കൂട്ടംജീവികൾ അക്കാലങ്ങളിൽ ഉത്തരാഫ്രിക്കയിലെ കാടുകളിലും, മലമടക്കുകളിലും അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. തന്റെ യാത്രകൾക്കിടയിൽ ആ ജീവികളുടെ ഭീതിജനിപ്പിക്കുന്ന അലർച്ചകൾ മാത്രമാണ് ആ ഫ്രഞ്ച്കാരൻ കേട്ടിരുന്നത്. എന്നാൽ ക്രമേണ തന്റെയും, ആ ജീവിയുടെയും ജീവിതം ഏതാണ്ട് ഒരേ വഴിയിലേക്ക് തന്നെയാണ് നീങ്ങുന്നതെന്നും, അതൊരിക്കൽ കൂട്ടിമുട്ടുമെന്നും അയാൾ ഒരിക്കൽപോലും കരുതിയിരുന്നില്ല . ആ ഫ്രഞ്ചുകാരൻ നേരിട്ട ഭീകരജീവികളിൽ ഒരെണ്ണം പോലും ഇന്ന് വന്യതയിൽ ജീവനോടെ ബാക്കിയില്ല എന്നതാണ് യാഥാർഥ്യം. വിരലിലെണ്ണാവുന്നത്ര ചിത്രങ്ങൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. That animal was the great Atlas Lion.

  • സദാസമയവും ഭൂമിയിൽ നിന്നും പുറത്തേക്ക് പുക വമിക്കുന്ന ഒരു വിചിത്രലോകം! ചൂടുകൊണ്ട് തിളച്ചുമറിയുന്ന അനേകം തടാകങ്ങൾ. ഉഷ്ണജലം പൊട്ടിത്തെറിക്കുന്ന പാറകൾ. ഇത് സൗരയൂഥത്തിലെ ഏതെങ്കിലും ഗ്രഹത്തെക്കുറിച്ചുള്ള വർണ്ണനയൊന്നുമല്ല. ഇത്തരമൊരു സ്ഥലം ഈ ഭൂമിയിൽതന്നെ താൻ നേരിൽ കണ്ടുവെന്ന് 1807 ൽ ജോൺ കോൾട്ടർ പറഞ്ഞപ്പോൾ ആരും അത് സത്യമാണെന്ന് കരുതിയതേയില്ല. -------Related Videos 1⁠ True Story of Revenant ⁠2 ⁠John Colter⁠ 3 ⁠Cougar Hunting⁠ =========തിരുത്ത് കോട്ട്ലർ അല്ല കോൾട്ടർ ആണ് ശരി. ==========

    Contact me⁠Message⁠ Mail : [email protected]⁠Instagram⁠⁠Website⁠⁠Blog

  • വർഷം 1861. അമേരിക്കയിലെ തിരക്കേറിയ കാലിഫോർണിയൻ കടൽത്തീരം. മുപ്പതോളം കപ്പുകളാണ് ചരക്കുകൾ കയറ്റുവാനായി തുറമുഖത്ത് നങ്കൂരമിട്ടു കിടക്കുന്നത്. പത്തൊൻപതാം നൂറ്റാണ്ടിലെ കച്ചവടക്കപ്പലുകളായ ക്ലിപ്പർ (Clipper) ഷിപ്പുകളാണ് അവയിൽ ഭൂരിഭാഗവും. ആ വർഷത്തെ വിളവെടുപ്പ് ഗംഭീരമായിരുന്നതിനാൽ കാലിഫോർണിയയിൽ നിന്നും ടൺ കണക്കിന് ഗോതമ്പാണ് ഇപ്രാവിശ്യം ഇത്തരം കപ്പലുകളിൽ കയറിപ്പോകുന്നത്. കാലിഫോർണിയയിൽ നിന്നും തെക്കേ അമേരിക്കയുടെ തെക്കേ അറ്റമായ കേപ് ഹോൺ ചുറ്റി ഏതാണ്ട് മൂന്നോ നാലോ മാസങ്ങൾകൊണ്ടാണ് ക്ലിപ്പർ ഷിപ്പുകൾ ചരക്കുകൾ ഇംഗ്ലണ്ടിൽ കൊണ്ടെത്തിക്കുന്നത്. അക്കാലത്തെ ഏറ്റവും വേഗതയേറിയ കപ്പലുകളാണ് ക്ലിപ്പർ ഷിപ്പുകൾ.---------Contact meMessage : https://juliusmanuel.com/chatMail : [email protected]://instagram.com/juliusmanuel_-------Websitehttps://juliusmanuel.comBloghttps://blog.juliusmanuel.com-----Buy My Bookshttps://juliusmanuel.com/books=====