Episodes
-
സഹജീവികളെ ചേർത്തുപിടിച്ചാകണം പെരുന്നാൾ ആഘോഷം...
-
ജീവിതത്തിൽ ചെറിയ കാര്യങ്ങൾ വലിയ കാര്യങ്ങൾ എന്നിങ്ങനെയൊക്കെയുണ്ടോ? ഉണ്ടാകും, ചെറിയ കാര്യങ്ങൾ അത്ര നിസ്സാരമല്ല. അവ ദിനംതോറും സംഭവിക്കുന്നു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിൽ അത്ര ചെറുതല്ലാത്ത സ്വാധീനം പുലർത്തുന്നവയാണ് ഈ ചെറിയ കാര്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Are the little things in life the same as the big things? There will be, the little things are not so trivial. They happen every day. These little things have no small impact on all of our lives. The gambling of the Pandavas with the Kauravas was a trivial matter in the Mahabharata. But this small matter later determines the course of Mahabharata. .Prinu Prabhakaran talking here...Script: S. Aswin
-
Missing episodes?
-
ഓരോ റമസാനും കടന്നുപോകുമ്പോൾ ഒരു നന്മയെങ്കിലും ജീവിതത്തോട് ചേർത്തുവയ്ക്കാനും ഒരു തിന്മയെങ്കിലും ജീവിതത്തിൽ നിന്നു പറിച്ചെറിയാനും നമുക്ക് കഴിയണം. കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിൽ... ഇവിടെ സംസാരിക്കുന്നത് കണ്ണൂർ ടൗൺ സലഫി മസ്ജിദ് ഖത്തീബ് അബ്ദുൽ വാജിദ് അൻസാരി വെളുമ്പിയംപാടം.
-
ഭൂമിയിലുള്ള സകല സൃഷ്ടിക്കളോടും നാം കാരുണ്യം കാണിക്കുക. എങ്കിൽ, ദൈവം നമ്മോടും കാരുണ്യം കാണിക്കും...
-
ദൈവീകപ്രീതിയോടൊപ്പം ശരീരത്തിനും മനസ്സിനും ഒട്ടോറെ ഗുണപരമായ മാറ്റങ്ങൾ വ്രതത്തിലൂടെ ആർജിക്കാനാകും...
-
മൃഗങ്ങൾ കഥാപാത്രങ്ങളായി വരുന്ന കഥകൾ ഇന്ത്യൻ ഇതിഹാസങ്ങളിൽ പലപ്പോഴും കാണാറുണ്ട്. മൃഗങ്ങളിലൂടെ ജീവിത തത്വങ്ങൾ പഠിപ്പിക്കാൻ ഉദ്ദേശിച്ചുള്ളവയാണ് ഇവ. മഹാഭാരതം ശാന്തിപർവത്തിലെ ഒരു കഥ കേൾക്കാം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore a timeless story from the Mahabharata's Shantiparvam, where a wise rat named Palita strikes a deal with Lomashan, a cat ensnared in a hunter's net. Set against the backdrop of the Indian jungle, this tale unfolds the themes of intelligence, cooperation, and survival. Learn from the animals as they navigate the perils of the wild, and watch as wisdom triumphs in this classic Indian fable. .Prinu Prabhakaran talking here...Script: S. Aswin
-
ജീവിതത്തിൽ സംഭവിച്ചുപോകുന്ന തെറ്റുകൾ ദൈവത്തോട് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കേണ്ട നാളുകളാണിത്...
-
ആത്മാവിനെ സംസ്കരിച്ചവനാണ് യഥാർഥത്തിൽ വിജയിക്കുന്നത്. മലിനമാക്കിയവൻ പരാജയപ്പെടുകയും ചെയ്യുന്നു. വ്യക്തിവിശുദ്ധി സമൂഹത്തിന് അനിവാര്യമാണ്...
-
വെറുപ്പില്ലാത്ത, വിദ്വേഷമില്ലാത്ത, പരസ്പരം സഹായിക്കുന്ന സമൂഹമായി നാം മാറേണ്ടതുണ്ട്...
-
നമ്മുെട മുൻരാഷ്ട്രപതി എപിജെ അബ്ദുൽ കലാം സ്വപ്നങ്ങളെപ്പറ്റി പറഞ്ഞ ഒരു വാചകം വളരെ പ്രശസ്തമാണ്. ഉറക്കത്തിൽ നാം കാണുന്നതല്ല സ്വപ്നങ്ങളെന്നും മറിച്ച് നമ്മെ ഉറങ്ങാൻ വിടാത്തതാണ് സ്വപ്നങ്ങളെന്നും അദ്ദേഹം പറഞ്ഞു. എത്ര മനോഹരമായ വാക്യം അല്ലേ..? ശരിക്കും അതു തന്നെയാണ് സ്വപ്നങ്ങൾ. ഓരോ നിമിഷവും മുന്നോട്ടു പോകാൻ പ്രേരിപ്പിക്കുന്ന ലക്ഷ്യങ്ങൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
A quote by our former President APJ Abdul Kalam about dreams is very famous. He said that dreams are not what we see in sleep, but dreams are what do not let us sleep. What a beautiful verse isn't it..? That's what dreams really are. Goals that motivate you every moment. It is only natural to feel empty after fulfilling your dreams. Don't be sad about it. Either identify with it and explore the deeper side of life. .Prinu Prabhakaran talking here...Script: S. Aswin
-
ഖുർആൻ അവതരണീയമായ മാസമാണ് റമസാൻ. പാരമ്പര്യ ശൈലിയിൽ ഖുർആൻ പാരായണം നടത്തണം. നന്മകൾ വർധിപ്പിക്കണം...
-
ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് ഒഴുകുന്ന ഉൽപ്പന്നങ്ങളുടെ മഹാനദിയാണ് സക്കാത്ത്. ഇവിടെ സംസാരിക്കുന്നത്, ഐസിടി പടന്ന, ചെയർമാൻ വി.എൻ. ഹാരിസ്
-
കടമിടപാടുകളുടെ പേരിൽ ബന്ധങ്ങൾ വഷളാവാതിരിക്കാനുള്ള പ്രായോഗിക മുൻകരുതലാണ് ഖുർആൻ മുന്നോട്ടുവയ്ക്കുന്നത്. ഇവിടെ സംസാരിക്കുന്നത്, കെഎൻഎം മർക്കസുദ്ദഅവ സംസ്ഥാന വൈസ് പ്രസിഡന്റ് ഷംസുദ്ദീൻ പാലക്കോട്
-
മഹാഭാരതത്തിലെ ഏറ്റവും അറിയപ്പെടുന്ന കഥാപാത്രവും ഇതിഹാസത്തിലെ വില്ലൻമാരിലൊരാളുമാണ് ശകുനി. കൗരവ -പാണ്ഡവ ചേരിതിരിവുണ്ടാക്കുന്നതിലും ഒടുവിൽ സ്ഥിതിഗതികളെ കൊടുംയുദ്ധത്തിലേക്കു നയിക്കുന്നതിലും ശകുനിയുടെ പങ്ക് വളരെ നിർണായകമാണ്. ഹസ്തിനപുരത്തെ ആ ഭാഗ്യംകെട്ട ദിനത്തിൽ ശകുനിയുടെ കൈയിൽ തിരിഞ്ഞുകളിച്ച ആ പകിട ആർക്കു മറക്കാനാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The Mahabharata, an epic unparalleled in its literary complexity, weaves a tale teeming with characters and moral lessons. Centering on the inherent goodness within all individuals, it portrays even the vilest characters with a hint of sympathy. Shakuni, a pivotal figure in the story, ignites the Kaurava-Pandava rift which culminates in a devastating war, through his infamous dice game. The article delves into these narratives, shedding light on the profound impact Shakuni had in the Mahabharata's plot and the overarching themes of the epic.Prinu Prabhakaran talking here...Script: S. Aswin
-
ഒറ്റപ്പെടുന്നവരെ ചേർത്തുപിടിക്കണം. കുടുംബത്തിൽ നിന്നോ സമൂഹത്തിൽ നിന്നോ ഒറ്റപ്പെട്ടുപോകുന്നവരാണ് അസൻമാർഗിക പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്നത്. മനുഷ്യബന്ധങ്ങൾ ഇണക്കിച്ചേർക്കുന്നത് ദൈവീകമായ ദൗത്യമാണ്. ഇവിടെ സംസാരിക്കുന്നത്, വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അഷ്റഫ്.
-
സൗഹാർദമില്ലായ്മ ഒരു രോഗമാണ്.
മനസ്സിൻ്റെ വികാസം കുറയുന്നതാണ് കാരണം. മനസ് വിശാലമാക്കണം.
എല്ലാവരും ഒരു മാതാവിൻ്റെയും ഒരു പിതാവിൻ്റെയും മക്കളാണ്.
പിന്നെങ്ങനെ പരസ്പരം വെറുക്കാൻ സാധിക്കും. -
ശാരീരികവും ആത്മീയവുമായി വിശ്വാസിയെ വിശുദ്ധിയുടെ പാരമ്യത്തിലേക്ക് നയിക്കുന്ന രണ്ട് സുകൃതങ്ങളാണ് ഹജ്ജും ഉംറയും...
-
രണ്ടു യുദ്ധങ്ങളായിരുന്നു അർജുനനു മുന്നിൽ ഉണ്ടായിരുന്നത്. ഒന്ന്, അനേകം മഹാരഥൻമാർ അണിനിരന്ന, ഭൂമിയിൽ നടക്കാൻ പോകുന്ന കുരുക്ഷേത്രയുദ്ധം. രണ്ട്, സ്വന്തം മനസ്സിനോടുള്ള, അദ്ദേഹത്തിന്റെ ഉള്ളിൽ നടക്കുന്ന യുദ്ധം. രണ്ടാമത്തെ യുദ്ധം ആദ്യത്തേതിനെക്കാൾ അതികഠിനം. എന്നാൽ അതു ജയിച്ചാലേ ആദ്യത്തേതിൽ ആത്മവിശ്വാസത്തോടെ പങ്കെടുക്കാൻ സാധിക്കൂ. അദ്ദേഹത്തിന്റെ തേർതെളിച്ചത് സാക്ഷാൽ ഈശ്വരൻ തന്നെയായിരുന്നു. അദ്ദേഹം അർജുനനോട് പറഞ്ഞു, ‘‘പാർഥാ ഉണർന്നെഴുന്നേൽക്കൂ. സംഭവിക്കേണ്ടത് സംഭവിക്കേണ്ട സമയത്ത് തന്നെ സംഭവിക്കും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Arjuna had two wars ahead of him. One is the Kurukshetra war, which is going to take place on earth, with many Maharathas arrayed. Two, the battle going on within him, against his own mind. The second battle was more severe than the first. But only after conquering it can one confidently participate in the first one. Prinu Prabhakaran talking here...Script: S. Aswin
-
സക്കാത്ത് മുതലാളിയുടെ ഔദാര്യമല്ല, ദരിദ്രന്റെ അവകാശമാണ്...
-
ഇന്നലെയുടെ വസന്തമായിരുന്ന മാതാപിതാക്കളെ ഇന്നിന്റെ ഊഷ്മളതയിൽ നാം മറന്നുപോകരുത്...
- Show more