Bölümler
-
രാജകൊട്ടാരത്തിലെ പട്ടുമെത്തയിൽനിന്ന് കാട്ടിലെ ഇലകളിലേക്കുള്ള മാറ്റം കണ്ണീരണിയിക്കുന്ന കാഴ്ചയാണ് ഗുഹന്.
ശൃംഗിവേരത്തിൽ അവസാനിപ്പിക്കാനുള്ള യാത്രയല്ല തങ്ങളുടേതെന്ന് ഗുഹനെ ബോധ്യപ്പെടുത്താനുള്ള ചുമതല ലക്ഷ്മണനാണ്. ഗുഹനോടുള്ള ലക്ഷ്മണന്റെ സംഭാഷണത്തിലത്രയും ജീവിതദർശനപാഠങ്ങളാണ്. ജ്യേഷ്ഠന്റെ ഉപദേശങ്ങൾ അദ്ദേഹത്തിന്റെ ചിന്തകളെയും ദാർശനികതലത്തിലേക്ക് ഉയർത്തിയിരിക്കുന്നു.. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർThe emotional saga of a great king observing the dignified journey of Sri Ramachandran and his followers. From the forest borders to the Ganges Basin, the deep friendships, philosophical conversations between Lakshmana and Guhan, and the sages' wisdom create a poignant storyline. It also reflects on the significant events in Ayodhya, highlighted by King Dasharatha's profound grief. M. K Vinodkumar talking here.
-
ആത്മീയതയിലേക്കുള്ള ഏറ്റവും മഹത്തായ പടിയായിട്ടാണ് പരിത്യാഗത്തെ ഇന്ത്യൻ ആത്മീയ ചിന്താപദ്ധതികൾ കണക്കാക്കുന്നത്. ജീവിതത്തെ മഥിക്കുന്ന ആഗ്രഹങ്ങളിൽ നിന്നും ചിന്തകളിൽ നിന്നും ഭ്രമങ്ങളിൽ നിന്നുമെല്ലാമുള്ള തിരിഞ്ഞുനടക്കലിലാണ് ആത്മജ്ഞാനത്തിലേക്കുള്ള വഴി തുറക്കുന്നതെന്ന് ഇന്ത്യൻ് തത്വചിന്ത വിശ്വസിക്കുന്നു. ഈ ദാർശനികത നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ് രാമായണം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Karkidakam, known for its heavy rainfall, became the month of Ramayana recitations to comfort the people. This podcast delves into the philosophical depths of Ramayana, highlighting Lord Rama's, Lakshmana's, and Bharata's sacrifices, and examines the cultural and spiritual influence of this ancient epic on Indian society. Prinu Prabhakaran talking here.Script: S. Aswin.
-
Eksik bölüm mü var?
-
ആജ്ഞാപിച്ചില്ലെങ്കിൽപോലും സന്തോഷത്തോടെ പിതാവിന്റെ ഇംഗിതം നിറവേറ്റുന്നവനാണ് ഉത്തമപുത്രനെന്നു തുടരുകയും താതനിയോഗം അനുഷ്ഠിച്ചിരിക്കുമെന്ന് സത്യം ചെയ്യുകയുമാണ് ശ്രീരാമചന്ദ്രൻ. കൗസല്യാമാതാവിനെയും മറ്റും കാര്യങ്ങൾ ബോധ്യപ്പെടുത്താൻ നന്നേ വിഷമം. ഭ്രാതൃസ്നേഹ പ്രതീകമായ ലക്ഷ്മണകുമാരനാകട്ടെ ലോകങ്ങൾ ദഹിച്ചുപോകും വിധമാണ് കൊട്ടാരവൃത്താന്തത്തോടു പ്രതികരിക്കുന്നത്.. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Sri Ramachandra exemplifies the ideal son, fulfilling his father’s wishes without hesitation and guiding his brother Lakshmana through emotional upheaval. Amidst family grief and complex emotions, the narrative explores themes of sacrifice, self-knowledge, and the eternal truth of the soul. . M. K Vinodkumar talking here.
-
ശ്രീരാമാഭിഷേകവൃത്താന്തം മന്ഥരയിൽനിന്നു ശ്രവിക്കുന്ന കൈകേയി ആകട്ടെ അസൂയയുടെ കണിക പോലുമില്ലാതെയാണ് പ്രതികരിക്കുന്നത്: ‘‘എന്നുടെ രാമകുമാരനോളം പ്രിയമെന്നുള്ളിലാരെയുമില്ല മറ്റോർക്ക നീ’’. ഭരതനു സിംഹാസനവും രാമനു കാനനവും എന്നതിലേക്കു മാറുകയാണ് അതിവേഗം ഈ നിലപാട്. അത്ര ശക്തമായി ആവേശിക്കുന്നു മന്ഥരയുടെ വാക്ചാതുരി കൈകേയിയെ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Dasaratha decides to coronate Rama with the guidance of Guru Vasishtha, amidst meticulous royal preparations. However, the joyous occasion takes a dark turn as Kaikeyi, influenced by Manthara, demands the fulfillment of her boons, leading to Rama's exile and Dasaratha's despair. M. K Vinodkumar talking here.
-
ജ്വലിച്ച തേജസ്സോടെ അയോധ്യാരാജകുമാരൻ അനായാസം ചാപഭഞ്ജനം നടത്തുമ്പോൾ അതിന്റെ മാറ്റൊലി ഈരേഴു ലോകങ്ങളിലും. ഇടിവെട്ടുംപോലെയുള്ള ആ ഒച്ചയിൽ മറ്റു രാജാക്കന്മാരെല്ലാം ഉരഗങ്ങളെപ്പോലെ നടുങ്ങുന്നു. പ്രപഞ്ചം നിറയുന്ന ആഹ്ലാദഘോഷമാണ് അയോധ്യാപുരിയിലെങ്ങും. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Lord Rama's encounters with the wise sage Vishwamitra, his effortless handling of the mighty Saivachapam bow, and the joy radiating from Ayodhyapuri to Mithulapuri. Witness the transformation of characters like Ahalya and the mythical unfolding of love and duty, retold in the rich tapestry of ancient Indian mythology. M. K Vinodkumar talking here.
-
മാരീചനും സുബാഹുവിനും നേർക്ക് രണ്ടു ശരങ്ങൾ തൊടുത്ത് രാമൻ. സുബാഹു നിമിഷാർധത്തിൽ ശരമേറ്റു വീണു. മാരീചനാകട്ടെ പിന്നാലെയെത്തുന്ന ശരത്തെ പേടിച്ച് സമുദ്രംവരെ പാഞ്ഞു. അവിടെയും രക്ഷയില്ലെന്നു കണ്ട് അവസാനം ഭഗവാന്റെ കാൽക്കൽതന്നെ. ഭക്തവത്സലൻ അഭയം നൽകാതിരിക്കില്ലല്ലോ. ഭക്തനായിത്തീർന്നു മാരീചൻ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The ancient saga of Vishwamitra's sacrificial ritual, disturbed by demons but ultimately safeguarded by Ramabanam's bravery. It covers the redemption of the demons Marichan and Subahu, the poignant story of Gautama and Ahalya, Devendra's curse, and the sacred Mahayagna of Janakamahipathi. M. K Vinodkumar talking here.
-
ഉഷയുടെയും അനിരുദ്ധന്റെയും കഥ പുരാണങ്ങളിൽത്തന്നെ ഏറ്റവും ശ്രേഷ്ഠമായ ഒന്നായ ഭാഗവതപുരാണത്തിൽനിന്നാണ്. ബാണാസുരന്റെ പുത്രിയായിരുന്നു ഉഷ. അതിമനോഹരിയായ രാജകുമാരിയായിരുന്നു അവൾ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The story of Usha and Aniruddha from the Bhagavata Purana highlights a passionate love affair, a fierce battle, and divine interventions. Usha, the daughter of Banasura, dreams of Aniruddha, the grandson of Lord Krishna. Prinu Prabhakaran talking here.Script: S. Aswin.
-
ദുഷ്ടാസുരരെ നേരിടാൻ രാമലക്ഷ്മണന്മാരെ ഒപ്പം കൂട്ടണം. ക്ഷിപ്രകോപിയായ വിശ്വാമിത്രന്റെ ആഗമനോദ്ദേശ്യം അറിയുമ്പോൾ അളവറ്റ ധർമസങ്കടമാണ് രാജാവിന്. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The legendary visit of Sage Vishwamitra to Ayodhya, and his mission involving Lord Rama and Lakshman. It delves into the moral dilemmas faced by King Vashishtha, the divine rituals taught by Vishwamitra, and significant events like Tadakavadha and Ahalya Moksha. M. K Vinodkumar talking here.
-
പണ്ട് തന്നോടു വരം നേടിയ കശ്യപപ്രജാപതി, ദശരഥൻ എന്ന പേരിൽ ഭൂമിയിലുണ്ടെന്നും ഭൂമീദേവിക്കു ഭാരമാകുന്ന ദുഷ്ടരെ ഇല്ലായ്മ ചെയ്യാൻ അദ്ദേഹത്തിന്റെ പുത്രനായി താൻതന്നെ നരജന്മം സ്വീകരിച്ചെത്താമെന്നുമാണ് വിഷ്ണുദേവൻ നിർദേശിക്കുന്ന ഉപായം. . ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
Goddess Bhumi Devi seeks Lord Vishnu's assistance, advised by Lord Brahma, to mitigate the demonic burden inflicted by Ravana. Lord Vishnu decides to incarnate as the son of King Dasaratha of Ayodhya. Follow the divine birth of his four sons—Rama, Bharata, Lakshmana, and Shatrughna and the royal family's celestial tale.
. M. K Vinodkumar talking here. -
വാല്മീകീവിരചിതമായ രാമകഥ മലയാളത്തിനുവേണ്ടി കിളിമൊഴിയിൽ പാടിയ ആചാര്യപാദരാം തുഞ്ചത്തു രാമാനുജനെഴുത്തച്ഛനെ പിൻപറ്റി അവതാരപുരുഷന്റെ മനുഷജന്മകഥയിലലിയുന്നു മലയാളക്കര, വിശിഷ്യാ മഴയുടെ സംഗീതമിരമ്പുന്ന കർക്കടകമാസ രാവുകളിൽ. ഇവിടെ സംസാരിക്കുന്നത് എം. കെ വിനോദ്കുമാർ
The Ramayana, a timeless epic, reveals something new with every reading, offering fresh insights and unexpected details. Thunchathu Acharya’s rendition in Malayalam poetry illuminates the profound tale of the Kosala prince, Sri Rama. This story, rich in narrative and devotion, emphasizes the immortal dialogue between deities and the enriching journey depicted through Valmiki’s twenty-four thousand slokas. M. K Vinodkumar talking here.
-
നമ്മുടെയെല്ലാം ജീവിതത്തിൽ എത്രയോ ആളുകളുമായി ബന്ധങ്ങൾ കാണും. സുഹൃത്തുക്കൾ, മാതാപിതാക്കൾ, പങ്കാളി, മക്കൾ, സഹപ്രവർത്തകർ അങ്ങനെ അനേകം പേർ. ആഴത്തിൽ ബന്ധമുള്ളവരും അടുത്തറിയാവുന്നവരും പരിചയക്കാരും തുടങ്ങി അടുപ്പത്തിന്റെ തോത് ഏറിയും കുറഞ്ഞുമിരിക്കും. എത്രയോ പേരെക്കുറിച്ച് നമുക്കറിയാം. എന്നാൽ നമ്മുടെ ജീവിതം ആനന്ദപൂർണമാക്കാവുന്ന, അതിന് അർഥങ്ങൾ നൽകാവുന്ന ഒരാളെപ്പറ്റി നിങ്ങൾക്കറിയുമോ? ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The importance of self-awareness and embark on the journey to know yourself. Understand the wisdom of philosophers like Aristotle, Lao Tzu, and Rumi, and learn how self-discovery can lead to personal growth, strength, and happiness. Prinu Prabhakaran talking here.Script: S. Aswin.
-
മഹാരാഷ്ട്രയിൽ ഏറ്റവും കൂടുതൽ വിശ്വാസികൾ സന്ദർശിക്കുന്ന ക്ഷേത്രമാണ് ചന്ദ്രഭാഗ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന വിഠോബ ക്ഷേത്രം. ഈ ക്ഷേത്രത്തിന്റെ പിറവിക്കു പിന്നിൽ ഒരു ഐതിഹ്യകഥയുണ്ട്. ഭഗവാന്റെ ഭക്തനായ പുണ്ഡലികനുമായി ബന്ധപ്പെട്ടുള്ളതാണ് ഇത്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The fascinating legend of Lord Krishna, who appeared as Vithoba in Pandharpur. This temple, located on the banks of the Chandrabhaga River in Maharashtra, attracts numerous pilgrims. Delve into the story of Pundalik, whose devotion transformed the temple's renowned history, making it a pivotal site of worship for Vaishnavacharyas and devotees. Prinu Prabhakaran talking here.Script: S. Aswin.
-
പലപ്പോഴും ഭാവി, ഭൂത ചിന്തകൾക്കിടയിൽ നമ്മൾ വർത്തമാനകാലത്തെ മറന്നുപോകാറുണ്ട്. ഭൂതകാലത്തെപ്പറ്റി വിഷമിക്കുന്നതോ അല്ലെങ്കിൽ ഭാവി കാലത്തെ പറ്റി ആകുലപ്പെടുന്നതോ അല്ല മറിച്ച് വർത്തമാനകാലത്ത് ബുദ്ധിപൂർവവും മികവുറ്റ രീതിയിലും ജീവിക്കുന്നതിലാണ് കാര്യം. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാനുള്ളതും നല്ലതിന്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The importance of living in the present and letting go of past regrets and future anxieties. By focusing on mindfulness, we can enhance our mental well-being and lead a more fulfilling life. Drawing parallels with a football game, the piece highlights the value of staying in the moment and understanding the changing dynamics of life..Prinu Prabhakaran talking here.Script: S. Aswin.
-
യോഗികളുടെ യോഗി എന്നറിയപ്പെട്ടിരുന്ന ദത്താത്രേയൻ വളരെച്ചെറുപ്പത്തിൽ തന്നെ സന്യാസ ജീവിതത്തിലേക്ക് കടന്നു. ഏറ്റവും വലിയ പ്രത്യേകത അദ്ദേഹത്തിന്റെ സന്യാസ ജീവിതം തന്നെയായിരുന്നു. ത്രിമൂർത്തികളുടെ ഏകരൂപമായിട്ടാണ് ദത്താത്രേയനെക്കുറിച്ചുള്ള സങ്കൽപം. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the inspiring journey of Dattatreya, the Mahayogi who embraced nature as his teacher. Explore his profound teachings and dive into the mystical traditions of this revered Indian sage.Prinu Prabhakaran talking here.Script: S. Aswin.
-
അതിനു സമയമായിട്ടില്ല. നമ്മളിൽ പലരും ഒരു കാര്യം തുടങ്ങുന്നതിനു മുൻപ് ചിന്തിക്കുന്ന കാര്യം. ഏറ്റവും പെർഫക്ടായ സമയം നോക്കിയിരിക്കും നാം എന്തെങ്കിലുമൊക്കെ ചെയ്യാൻ തുടങ്ങാൻ. എന്നാൽ എല്ലാംകൊണ്ടും അനുകൂലമായ ഒരു മുഹൂർത്തം ഇല്ലായെന്നതാണു വാസ്തവം. പ്രതിബന്ധങ്ങളും പ്രതികൂല സാഹചര്യങ്ങളും എപ്പോഴും ഉണ്ടാകും. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The concept of time, emphasizing the fallacy of waiting for the perfect moment to take action. It delves into various philosophies on time from historical and spiritual perspectives, as well as the necessity to seize the moment, learn, grow, and avoid procrastination.Prinu Prabhakaran talking here.Script: S. Aswin.
-
ഭഗവാൻ ശ്രീകൃഷ്ണനെക്കുറിച്ചുള്ള ഏറെ പ്രത്യേകതയുള്ള ഒരു സങ്കൽപമാണ് ലഡ്ഡു ഗോപാൽ. ലഡ്ഡു കയ്യിലേന്തിയ ഈ ശ്രീകൃഷ്ണരൂപത്തെ ഉത്തരേന്ത്യയിൽ ആരാധിക്കാറുണ്ട്. ലഡ്ഡു ഗോപാലിന്റെ ഉദ്ഭവം സംബന്ധിച്ച് മനോഹരമായ ഒരു കഥയാണിത്.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Learn about the beautiful legend of Laddu Gopal, a unique form of Lord Krishna who appeared to console young Raghunandan. This engrossing tale also explores the cultural and religious significance of laddu, a beloved Indian sweet, in temple offerings and celebrations.Prinu Prabhakaran talking here..Script: S. Aswin.
-
സാമൂഹികാംഗീകാരം സമൂഹത്തിന്റെ ഇന്ധനമാണ്. സമൂഹത്തിൽ സ്ഥാനമുണ്ടാക്കാനായി ആളുകൾ സംഭാവനകൾ നൽകുന്നത് സമൂഹത്തിനു നല്ലതാണ്, വളരെ നല്ല കാര്യവുമാണ്. എന്നാൽ സാമൂഹികാംഗീകാരം എന്ന ഒറ്റക്കാര്യത്തിൽ ചിലർ ജീവിതത്തെ തളച്ചിടുന്നതായി നമ്മൾ കാണാറുണ്ട്. പണവും പെരുമയും കാട്ടി സമൂഹത്തിനു മുന്നിൽ ഞെളിഞ്ഞുപിടിക്കുക എന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒരുപാട് പേരുണ്ട്. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
The reasons behind humans' pursuit of wealth, status, and fame for social acceptance. It examines historical and modern examples, from ancient hunters to Instagram influencers, and contrasts the worldly desires with spiritual lessons from Indian epics like the Mahabharata and the Ramayana..Prinu Prabhakaran talking here..Script: S. Aswin.
-
മനോഹരമായ ഒരു ഭൂപ്രദേശം പാടലിയുടെ ദൃഷ്ടിയിൽപെട്ടു. ഇവിടെ ഒരു നഗരം പണിയാമോയെന്ന് പാടലി ഭർത്താവിനോട് ചോദിച്ചു. ഭാര്യയുടെ ഇംഗിതമറിഞ്ഞ പുത്രകൻ അവിടെ താഴെയിറങ്ങുകയും തന്റെ മന്ത്രവടിയാൽ ഒരു നഗരം വരയ്ക്കുകയും ചെയ്തു. ഞൊടിയിടയിൽ ആ നഗരം ഉയർന്നുപൊങ്ങിയത്രേ. ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Explore the fascinating origin story of Pataliputra, a prominent city in ancient India, founded by Maharaja Ajatasatru of the Magadha Empire. With roots in Indian mythology, as told in Kathasarit Sagaram, and historical significance as the capital of several empires, Pataliputra’s legacy merges legend and history.Prinu Prabhakaran talking here..Script: S. Aswin.
-
എഴുതിത്തള്ളൽ എന്നുള്ളത് ചില മനുഷ്യർക്ക് വളരെ താൽപര്യമുള്ള കാര്യമാണ്. ഒരാളെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളില്ലെന്ന് വരുത്തിത്തീർക്കുക. അങ്ങനെ ചെയ്യുമ്പോൾ കിട്ടുന്ന ഒരാത്മ സാക്ഷാത്കാരം പലർക്കും നല്ല സുഖം നൽകാറുണ്ട്. അതിനെ സധൈര്യം നേരിട്ട് മുന്നോട്ടു നീങ്ങുക എന്നതാണ് ഏറ്റവും നല്ല നടപടി. .ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻ
Discover the mythology of the phoenix, an enduring symbol of courage, and its relevance today. Explore Argentina's World Cup journey, the impact of mindset on success, and timeless comeback tales from the Mahabharata. Prinu Prabhakaran talking here..Script: S. Aswin.
-
ജഗന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് ഒരു ഐതിഹ്യമുണ്ട്. വരാഹ അവതാരമായെത്തി ഭൂമിയെ രക്ഷിച്ച ശേഷം ഭഗവാൻ മഹാവിഷ്ണു കുറച്ചുകാലത്തേക്ക് പുരിയിൽ നീലഗിരിയുടെ ശൃംഗത്തിൽ വസിച്ചു. നീല മാധവൻ എന്ന രൂപത്തിലായിരുന്നു അദ്ദേഹം. അന്ന് ഈ സ്ഥലം അധികമാർക്കുമറിയില്ല. എന്നാൽ സ്വർഗത്തിൽ നിന്നു ദേവകൾ നീലമാധവനെ ദർശിക്കാനായി രഹസ്യമായി എത്തിയിരുന്നു.
.ഇവിടെ സംസാരിക്കുന്നത് പ്രിനു പ്രഭാകരൻ, Script: എസ്. അശ്വിൻThe legend of Neelamadhava and King Indradyumna's quest to establish the temple adds to its mystique. The temple is also a key part of the Char Dham pilgrimage, attracting devotees from all over the world. Prinu Prabhakaran talking here..Script: S. Aswin.
- Daha fazla göster