Folgen

  • ലോകപിതൃദിന പോഡ്‌കാസ്റ്റ് : 2024എൻ്റെ അച്ഛൻ 2007 ൽ മരിച്ചപ്പോൾ എഴുതിയ 'അച്ഛന്റെ ചൂണ്ടുവിരൽ' എന്ന ആദരലേഖനം ഈ ലോകപിതൃദിനത്തിൽ പോഡ്‌കാസ്റ്റ് രൂപത്തിൽ അവതരിപ്പിക്കുന്നു .സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 16 ജൂൺ 2024

  • ഇസൊബെൽ ഗൗഡിയുടെ കുമ്പസാരം : ഇരുപതാം നൂറ്റാണ്ടിലെ ഒരു മഹത്തായ പാശ്ചാത്യ സംഗീതശിൽപത്തെ പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റ് ഉത്തര സ്കോട്ട്ലാന്റിൽ പതിനാറാം നൂറ്റാണ്ടിൽ പിശാചാവേശിച്ചു എന്നാരോപിക്കപ്പെട്ട് നാലായിരത്തിയഞ്ഞൂറോളം പേരെ മതവിചാരണയാൽ കൊന്നുകളഞ്ഞിരുന്നു. അതിൽ പതിനഞ്ചുകാരിയായ ഇസൊബൽ ഗൗഡിയും ഉണ്ടായിരുന്നു. പിശാചാണ് അവളെ ജ്ഞാനസ്നാനം ചെയ്യിച്ചത് , പിശാചുമായി ലൈംഗികബന്ധത്തിലേർപ്പെട്ടു , പൂച്ചയും പട്ടിയുമായി മാറാട്ടം നടത്തി എന്നിങ്ങനെ നിരവധി ആരോപണങ്ങൾ അവൾ നേരിട്ടു . ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങിയശേഷം അവൾ നടത്തിയ കുമ്പസാരങ്ങൾ നമ്മെ ഞെട്ടിക്കുന്നതാണ്.1662 ൽ കൊല്ലപ്പെട്ട ഇസൊബലിന് 1990 ൽ ജെയിംസ് മക് മിലൻ എന്ന സ്‌കോട്ടിഷ് സംഗീതസംവിധായകൻ ഒരു മഹത്തായ സംഗീതശിൽപത്തിലൂടെ വൈകിയെങ്കിലും ഒരു യാത്രയയപ്പുനൽകി.ആ സംഗീതശിൽപത്തെ മലയാളികൾക്ക് പരിചയപ്പെടുത്തുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . കറുത്തവെളിച്ചം പോലെ ഒരു വിഷാദകാവ്യം.പോഡ്‌കാസ്റ്റിനൊടുവിൽ സംഗീതശില്പം പൂർണമായി നൽകിയിട്ടുണ്ട് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • Fehlende Folgen?

    Hier klicken, um den Feed zu aktualisieren.

  • പ്രിയ സുഹൃത്തേ,തീവ്രവലതുപക്ഷത്തേക്കുള്ള ചായ്‌വുകൾ കാണിച്ചുകൊണ്ടാണ് 2024 ലെ യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പുഫലങ്ങൾ പുറത്തുവന്നിരിക്കുന്നത്. പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഈ വിഷയമാണ് വിശകലനം ചെയ്യുന്നത്.യൂറോപ്യൻ യൂണിയൻ 2024 തിരഞ്ഞെടുപ്പുഫലം - ഒരു സമഗ്രചിത്രം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 11 ജൂൺ 2024

  • ഇന്ത്യൻ രാഷ്ട്രീയത്തെ മൗലികമായ കാഴ്ചപ്പാടുകളോടെ , ചരിത്രബോദ്ധ്യത്തോടെ നോക്കിക്കാണുന്ന ഇന്ത്യയിലെ മുതിർന്ന പത്രപ്രവർത്തകരിൽ ഒരാളാണ് Hindustan Times ൻ്റെ Editor , Views ആയ അമൃത് ലാൽ .പതിനെട്ടാം ലോക് സഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പുഫലത്തെ വിശദമായി അവലോകനം ചെയ്യുന്ന പോഡ്‌കാസ്റ്റാണിത് .ഹിന്ദുത്വയുടെ പരിശീലനശാലയായ ഉത്തർ പ്രദേശ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് എന്താണ് നമ്മുടെ രാജ്യത്തോട് പറയാൻ ശ്രമിക്കുന്നത് ? അധികാരമാറ്റം ഉണ്ടായില്ലെങ്കിലും എന്തുകൊണ്ട് മനുഷ്യാവകാശപ്രവർത്തകരും ഭരണഘടനാമൂല്യസംരക്ഷകരും ആഹ്ളാദത്തിമിർപ്പിൽ ? ഈ ആഹ്ളാദം അസ്ഥാനത്താണോ ? വ്യക്തികേന്ദ്രീകൃതമായ , അവതാരസദൃശമെന്ന് സ്വയം കരുതിവശായ മനോനിലയിലേക്ക് പരിണമിച്ച നരേന്ദ്ര മോദിയ്ക്ക് ഒരു സഖ്യകക്ഷിഭരണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുമോ ? RSS എന്തു നിലപാടുകൾ എടുക്കും ?ED , IT , കോടതികൾ , മാദ്ധ്യമങ്ങൾ തുടങ്ങിയവ എങ്ങനെ മാറിചിന്തിക്കും ?പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 09 ജൂൺ 2024

  • എ എസ് സുരേഷ് കുമാർ ഡൽഹിയിൽ മലയാളം പത്രപ്രവർത്തകനായി എത്തിയത് കാൽനൂറ്റാണ്ടിന് മുൻപാണ് . ഇന്ത്യ എന്ന മതേതര-ലിബറൽ -ജനാധിപത്യ ആശയത്തിന്റെ അസ്ഥിവാരത്തിലായിരുന്നു അന്ന് ജേർണലിസം . 2024 മെയ് മുപ്പത്തിയൊന്നാം തീയതി സുരേഷ് കുമാർ ഡൽഹിയിൽ നിന്നും വിരമിക്കുമ്പോൾ ആ ഇന്ത്യ കണ്ടാലറിയാത്ത വിധം മാറിപ്പോയിരിക്കുന്നു. പരിചയിച്ച വലിയ പത്രപ്രവർത്തകരുടെ നിരയെക്കുറിച്ച് സുരേഷ് ഓർക്കുന്നു.ഇക്കാലമത്രയും , സുരേഷ് നേരിട്ടു റിപ്പോർട്ട് ചെയ്ത ഗുജറാത്ത് കലാപം അടക്കം , ഇന്ത്യൻ സമൂഹത്തിന്റെ പരിണാമഗതികളും ഡൽഹിയിലെ മാധ്യമപ്രവർത്തനത്തിലെ പരിണാമങ്ങളും ഒരു സംഭാഷണത്തിൽ എ എസ് സുരേഷ് കുമാർ പങ്കുവെയ്ക്കുന്നു .മാധ്യമം ദിനപ്പത്രത്തിൻ്റെ ഡൽഹിയിലെ ചീഫ് ഓഫ് ബ്യുറോ ആണ് സുരേഷ്‌കുമാർ . സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 29 മെയ് 2024

  • 'തൻ്റെ ഹനുമാൻ എനിക്കുവെറും പൂച്ചക്കുട്ടിയാടോ'കലാമണ്ഡലം രാമൻകുട്ടിനായരോട് ഒരിക്കൽ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ പറഞ്ഞത് .' പുതുഭാവുകത്വത്തിൻ്റെ പൊതുവാൾ' ദില്ലി -ദാലിയുടെ കലാമണ്ഡലം കൃഷ്ണൻകുട്ടിപ്പൊതുവാൾ ജന്മശതാബ്ദി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.2024 മെയ് 28 ആണ് ആദ്ദേഹത്തിന്റെ നൂറാം ജന്മദിനം.' അടിമുടി കല, അകം പുറം കല' ആ സർഗ്ഗജീവിതത്തെക്കുറിച്ച് ഡോ . മനോജ് കുറൂർ ആഴത്തിൽ വിശദമായി സംസാരിക്കുന്നു.ദൈർഘ്യം : 38 മിനിട്ട് സ്നേഹത്തോടെ എസ് . ഗോപാലകൃഷ്ണൻ 26 മെയ് 2024

  • പ്രിയ സുഹൃത്തേ ,സ്പെയിനും നോർവെയും അയർലണ്ടും പാലസ്തീനിനെ അംഗീകരിക്കുമ്പോൾ : ഒരു രാഷ്ട്രീയവിചാരം മൂന്ന് യൂറോപ്യൻ യൂണിയൻ അംഗ/ സഖ്യ രാഷ്ട്രങ്ങൾ എടുത്ത രാഷ്ട്രീയതീരുമാനം യൂറോപ്പിനെയും മധ്യേഷ്യയേയും എങ്ങനെ സ്വാധീനിക്കും ?പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 23 മെയ് 2024

  • തന്നെ മാരകമായി കുത്തി മുറിവേൽപ്പിച്ച വധശ്രമിയെ ജയിലിൽ കണ്ടാൽ പറയാനുള്ള വാചകങ്ങൾ സൽമൻ റുഷ്‌ദി കരുതിയിട്ടുണ്ട് .' ഇതാ നമ്മൾ രണ്ടുപേരും ഇവിടെ നിൽക്കുന്നു .ഒരാൾ , നിരായുധനായ ഒരു 75 കാരനെ വധിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടയാൾ .മറ്റേയാൾ , അയാൾ വധിക്കാൻ ശ്രമിച്ചിട്ടും കൊല്ലപ്പെടാതെ ഇപ്പോൾ 76 വയസ്സായ ഒരാൾ .താങ്കൾ ഒരു മോശം പകിട കളിച്ചു . പരാജയപ്പെട്ടു .ഞാനായിരുന്നു ഈ കളിയിലെ ഭാഗ്യവാൻ 'ആശുപത്രിയിൽ ബോധം തിരിച്ചുകിട്ടിയപ്പോൾ റുഷ്‌ദിയുടെ മുന്നിൽ ഒരു ദൃശ്യം തോന്നിച്ചു . പ്രപഞ്ചമാകെ അക്ഷരങ്ങളാൽ , അക്ഷരങ്ങളുടെ ഇഷ്ടികകളാൽ കെട്ടിപ്പൊക്കിയതായി.മനുഷ്യനല്ല അതിജീവിക്കുന്നത് . മനുഷ്യൻ എഴുതിയ അക്ഷരങ്ങളും ആശയങ്ങളും മാത്രമാണ് .മരണത്തിൽ നിന്നും തിരിച്ചെത്തിയതിനു ശേഷം Salman Rushdie എഴുതിയ KNIFE എന്ന പുസ്തകത്തിൽ പരാമർശിക്കപ്പെടുന്ന പുസ്തകങ്ങൾ, എഴുത്തുകാർ, കവിതകൾ, ഗാനങ്ങൾ എന്നിവ മാത്രം ഉൾപ്പെടുത്തി ഒരു പോഡ്‌കാസ്റ്റ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • യൂറോപ്യൻ സമൂഹവും രാഷ്ട്രീയവും ബീഥോവന്റെ വ്യക്തിജീവിതവും കലുഷിതമായിരുന്ന കാലത്താണ് ഒൻപതാം സിംഫണി രചിക്കപ്പെട്ടതും 1824 മെയ് ഏഴാം തീയതി അവതരിപ്പിക്കപ്പെട്ടതും .ലോകസംഗീതത്തെത്തന്നെ സമൂലം സ്വാധീനിച്ച ആ സംഗീതശില്പത്തിന്റെ ഇരുന്നൂറാം വാർഷികത്തിന് ദില്ലി -ദാലി പോഡ്‌കാസ്റ്റ് സമർപ്പിക്കുന്ന ആദരമാണ് ഈ പോഡ്‌കാസ്റ്റ് .പൂർണമായ ബധിരതയിൽ ഇരുന്നാണ് ബീഥോവൻ ഒൻപതാം സിംഫണി കൽപന ചെയ്തത് . അഗാധമായ നിശ്ശബ്ദതയിൽ ആരൂഢമായിരിക്കുന്ന മഹത്തായ സംഗീതത്തിലേക്ക് ഒരു വഴികാട്ടിയാണ് ഈ പോഡ്‌കാസ്റ്റ്.മിലൻ മനോജ് മോസ്കോ കേന്ദ്രമാക്കി പാശ്ചാത്യശാസ്ത്രീയസംഗീതം അഭ്യസിക്കുന്ന യുവാവാണ് . ഇതിനോടകം റഷ്യയിൽ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞ ക്ലാസിക്കൽ പിയാനോ വാദകനാണ്.ഒൻപതാം സിംഫണിയുടെ പ്രാധാന്യങ്ങൾ മിലൻ ഒരു സംഭാഷണത്തിൽ വിശദമാക്കുന്നു.1989 ൽ ബെർലിൻ മതിൽ തകർന്ന വേളയിൽ മനുഷ്യസാഹോദര്യത്തിനായി Leonard Bernstein അവതരിപ്പിച്ച ഒൻപതാം സിംഫണിയുടെ ലിങ്ക് കൂടെ നൽകുന്നു .ഒപ്പം മിലൻ മനോജിന്റെ സംഗീതലോകത്തിലേക്കുള്ള ഒരു ലിങ്കും.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 12 മെയ് 2024 Links1. The Berlin Celebration Concert 1989 - Leonard Bernstein - Beethoven Symphony No 9 : • The Berlin Celebration Concert 1989 -... 2. Milen Manoj's piano performances: / milenmanoj

  • 'കൂട്ടിലിട്ട കിളിയെപ്പോലെ അവളെ അജ്ഞയും അസ്വതന്ത്രയുമായ അടിമയായും കേവലം പുത്രോല്പാദനത്തിനുള്ള യന്ത്രമായും കരുതുകയും പുരുഷന് എന്ത് തോന്ന്യാസവും കാണിക്കാമെന്ന ഗർവ്വും' കൊണ്ടുനടക്കുന്ന പുരുഷന്മാരെ ആക്രമിച്ചുകൊണ്ട് ചട്ടമ്പിസ്വാമി എഴുതി , 'സ്ത്രീയെ അപേക്ഷിച്ചുനോക്കിയാൽ പുരുഷന്റേത് ഒരു ഉദാസീനനിലയാണ്' എന്ന് .മെയ് 5 , 2024 ചട്ടമ്പിസ്വാമി സമാധിയായിട്ട് 100 വർഷം.ഒരുനൂറ്റാണ്ടിലും ഏറെ വർഷങ്ങൾക്കുമുൻപ് മലയാളക്കരയിലിരുന്ന് ചട്ടമ്പിസ്വാമി എഴുതിയ ' പ്രപഞ്ചത്തിൽ സ്ത്രീ - പുരുഷന്മാർക്കുള്ള സ്ഥാനം' എന്ന ദീർഘലേഖനത്തിന്റെ ആദ്യഭാഗങ്ങളാണ് ഇന്നത്തെ ഈ ആദര പോഡ്‌കാസ്റ്റിൽ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ഇറാൻ -ഇസ്രയേൽ സംഘർഷവും ലോകവും :സമഗ്രചിത്രം പശ്ചിമേഷ്യൻ രാഷ്ട്രകാര്യ വിദഗ്ദ്ധനായ ഡോ . ഷെല്ലി ജോണിയുമായുള്ള ഒരു സംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്.വിഷയങ്ങൾ :ഇസ്രയേൽ ഇറാന് തിരിച്ചടി നൽകിയാൽ അത് മേഖലയെ എങ്ങനെ ബാധിക്കും ?നെതന്യാഹുവിന് അധികാരത്തിൽ തുടരാൻ സഖ്യകക്ഷിയായി രക്തച്ചൊരിച്ചിൽ വേണമെന്നോ ?ഉക്രൈൻ യുദ്ധവും ഇറാൻ -ഇസ്രയേൽ സംഘർഷവും തമ്മിലുള്ള ബന്ധം ഇറാനെ അറബ് രാഷ്ട്രങ്ങളോ മറ്റാരെങ്കിലുമോ പിന്തുണയ്ക്കുമോ ?ഗസയിലെ തുടരുന്ന യുദ്ധം ആത്യന്തികമായി ഹമാസിനെ ശക്തിപ്പെടുത്തുമോ ?അറബ് ജനതഎത്രനാൾ ദൃക്‌സാക്ഷികളായി തുടരും ? പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • നോബൽ സമ്മാനം ലഭിച്ചു . സ്വന്തം കണ്ടുപിടുത്തത്തെ വില്പനാചതുരലോകം 'ദൈവകണം' എന്നുവിളിച്ചപ്പോൾ ഈശ്വരവിശ്വാസിയല്ലാതിരുന്ന അദ്ദേഹം വിയോജിച്ചു.പീറ്റർ ഹിഗ്ഗ്സ് പറഞ്ഞു , ' നോബൽ സമ്മാനം എന്നെ നശിപ്പിച്ചു. താരതമ്യേന ശാന്തമായിരുന്ന എൻ്റെ അസ്തിത്വം അവസാനിക്കുകയായിരുന്നു. ഈ പ്രശസ്തി എന്നെ തെല്ലും ആഹ്ളാദിപ്പിക്കുന്നില്ല. ഏകാന്തമായി പണിയെടുക്കുകയാണ് എൻ്റെ രീതി. അത് ചിലപ്പോഴൊക്കെ പ്രകാശമുള്ള ആശയങ്ങളെ ഉണ്ടാക്കുന്നു'. ഏപ്രിൽ എട്ടിന് അന്തരിച്ച ഊർജതന്ത്രസൈദ്ധാന്തികൻ Peter Higgs ന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് സൈദ്ധാന്തിക ഊർജത ന്ത്ര ഗവേഷകനായ പ്രൊഫ .ഡോ . എൻ ഷാജി സംസാരിക്കുകയാണ് ദില്ലി -ദാലിയുടെ ഈ ലക്കത്തിൽ .സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ 12 ഏപ്രിൽ 2024

  • 1924 ഏപ്രിൽ എട്ടാം തീയതിയാണ് പണ്ഡിറ്റ് കുമാർ ഗന്ധർവ ജനിച്ചത്.ഹിന്ദുസ്ഥാനി സംഗീതത്തിലെ ഒരാധുനിക മുഹൂർത്തം എന്ന് വിലയിരുത്തപ്പെടുന്ന ആ സർഗ്ഗജീവിതത്തെക്കുറിച്ചുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.കുമാരസംഭവം: പണ്ഡിറ്റ് കുമാർ ഗന്ധർവ ജന്മശതാബ്ദി പോഡ്‌കാസ്റ്റ്.സ്നേഹപൂർവ്വം,എസ്‌ . ഗോപാലകൃഷ്ണൻ 08 ഏപ്രിൽ 2024

  • തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക് രാജ്യത്തുടനീളമായി നടന്ന തെരഞ്ഞെടുപ്പിൽ തുർക്കിയിൽ ഭരണകക്ഷി പരാജയം ഏറ്റുവാങ്ങിയിരിക്കുന്നു. ഭൂരിപക്ഷമതാഷ്ഠിതരാഷ്ട്രീയം, അമിതാധികാരകേന്ദ്രീകരണം, അസഹനീയമായ നാണ്യപ്പെരുപ്പം, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളിൽ പ്രസിഡണ്ട് Erdoğanൻ്റെ നയങ്ങൾക്കെതിരേയുള്ള വിധിയായി ഇതു വിലയിരുത്തപ്പെടുന്നു. ജനാധിപത്യത്തിന്റെ വിജയമായും വിലയിരുത്തപ്പെടുന്നു.പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം.

  • മാർച്ച് 31 ന് ഡൽഹിയിലെ രാം ലീല മൈതാനത്ത് നടന്ന സംയുക്ത പ്രതിപക്ഷ റാലിയിൽ വലിയ ജനപങ്കാളിത്തമായിരുന്നു ഉണ്ടായത്.ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ പ്രതിഷേധിക്കുവാൻ കൂടിയ സമ്മേളനം പ്രതിപക്ഷത്തിൻ്റെ ഐക്യമുന്നണിയെ ശക്തമാക്കുമോ ?തെരഞ്ഞെടുപ്പുഗോദായിൽ ഭരണകക്ഷിയ്ക്കും പ്രതിപക്ഷത്തിനും രണ്ടുനിയമങ്ങളോ ?ഒറീസ്സയിൽ ബിജു ജനത ദളും പഞ്ചാബിൽ ശിരോമണി അകാലി ദളും എന്തുകൊണ്ട് ബിജെപി ബന്ധം ഉപേക്ഷിച്ചു ?ഇന്ത്യൻ ഫെഡറലിസത്തിൻറെ സംരക്ഷണം തെരഞ്ഞെടുപ്പിൽ രാഷ്ട്രീയപാർട്ടികൾ മാറോടണയ്ക്കുന്ന പ്രമേയമായി മാറുകയാണോ ? അമൃത് ലാലുമായുള്ള ഒരു സംഭാഷണമാണ് ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ ഈ ലക്കം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ1 ഏപ്രിൽ 2024https://www.dillidalipodcast.com/

  • 'ശത-ശത കോടീശ്വരം': ഒരു തെരഞ്ഞെടുപ്പുകാല വിചാരം എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം. ഇന്ത്യയിലെ സമ്പത്തിന്റെ നാല്പതുശതമാനം ജനസംഖ്യയിലെ ഒരുശതമാനത്തിന്റെ കൈവശം വന്നുകഴിഞ്ഞിരിക്കുന്നു എന്ന് കണ്ടെത്തിയിരിക്കുന്ന World Inequality Lab Report 2014 -2022 നെ കുറിച്ചാണ് ഈ പോഡ്‌കാസ്റ്റ്.സ്നേഹപൂർവ്വം,എസ്‌. ഗോപാലകൃഷ്ണൻ 27 മാർച്ച് 2024

  • തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്.ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന ഈ പോഡ്‌കാസ്റ്റ് ടി .എം കൃഷ്ണയ്ക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമമാണ്. ടി . എം കൃഷ്ണ പാടിയ തമിഴ് ഗാനം ' ചിന്തിക്കുവാൻ നമ്മോടു പറഞ്ഞ പെരിയാർ' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും .പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .'മതരാഷ്ട്രമെന്ന വസൂരി'സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2024 https://www.dillidalipodcast.com/

  • തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് .വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷിച്ചതാണ് ഈ ലേഖനം .Image of N.K. Jose: Courtesy The NEWS Minute ദലിത് ബന്ധു എൻ . കെ . ജോസിന് വിട .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 06 മാർച്ച് 2024https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ,എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'രക്തസുഷിരവും ശ്രാദ്ധവും ' എന്ന ലേഖനത്തിന്റെ ശബ്ദഭാഷ്യമാണിത് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 മാർച്ച് 2024 https://www.dillidalipodcast.com/